പോളിങ് കുറഞ്ഞത് ബാധിക്കില്ലെന്ന് മുന്നണികൾ
text_fieldsകൊച്ചി: ജില്ലയിൽ കഴിഞ്ഞ തവണെത്തക്കാൾ പോളിങ് ശതമാനത്തിൽ ഇടിവുണ്ടായത് തങ്ങൾക്ക് അനുകൂലമാക്കി മാറ്റി മുന്നണികൾ. വിജയം തങ്ങൾക്കൊപ്പമാണെന്നും പോളിങ് ശതമാനം കുറഞ്ഞത് ബാധകമല്ലെന്നുമാണ് മുന്നണി നേതാക്കളുടെ വാദം.
ഉറപ്പാണ് 11 സീറ്റ്
ഡൊമിനിക് പ്രസേൻറഷൻ (യു.ഡി.എഫ് ജില്ല ചെയർമാൻ)
യു.ഡി.എഫിെൻറ മിന്നുന്ന വിജയത്തിന് പോളിങ് ശതമാനത്തിലുണ്ടായ കുറവ് ബാധകമല്ല. സ്ഥലത്തില്ലാത്തവരുെടയും മരണപ്പെട്ടവരുെടയും വോട്ടുകൾ പ്രത്യേകം രേഖപ്പെടുത്തിയിരുന്നതിനാൽ ഇവരുടെ പേരിൽ വ്യാജ വോട്ടുകൾ ചെയ്യുന്നതിൽ തടസ്സമുണ്ടായിട്ടുണ്ട്.
ഇരട്ട വോട്ടുള്ളവർക്ക് ഒരു വോട്ട് ചെയ്യാൻ കർശന നിബന്ധന ഏർപ്പെടുത്തിയിരുന്നു. അതിനാൽ, ഇരട്ടവോട്ട് പോൾ ചെയ്യപ്പെട്ടിട്ടില്ല. അന്തർ സംസ്ഥാനക്കാരായ പലരും ഇവിടുത്തെ വോട്ടർപട്ടികയിലുണ്ടെങ്കിലും അവർ സ്ഥലത്തില്ലാതെ േപായതും പോളിങ് കുറയാൻ കാരണമാണ്.
ഈ വോട്ടുകൾ കുറഞ്ഞാലും യു.ഡി.എഫിന് ഒന്നും സംഭവിക്കില്ല. ജില്ലയിൽ 11 സീറ്റ് യു.ഡി.എഫിന് ഉറപ്പാണ്. മൂന്നെണ്ണത്തിൽ പരാജയമെന്നല്ല ഇതിനർഥം. ശേഷിക്കുന്ന മൂന്ന് സീറ്റിൽ കടുത്ത മത്സരം നടന്നിട്ടുണ്ട്. അവിടെയും യു.ഡി.എഫ് വിജയിക്കാനുള്ള സാധ്യതയുണ്ട്.
എട്ട് സീറ്റിൽ വിജയം
ജോർജ് എടപ്പരുത്തി (എൽ.ഡി.എഫ് ജില്ല കൺവീനർ)
പിണറായി സർക്കാറിെൻറ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വോട്ട് ജില്ലയിലെ വോട്ടർമാരും ഇടതുമുന്നണിക്ക് ഇത്തവണ നൽകിയിട്ടുണ്ട്. പോളിങ് ശതമാനം കുറഞ്ഞതിന് കാരണം ഇരട്ടവോട്ടും മറ്റും ഒഴിവാക്കപ്പെട്ടത് മാത്രമല്ല, യു.ഡി.എഫ് വോട്ടുകൾ ബൂത്തിൽ എത്താതിരുന്നതുകൂടിയാണ്. യു.ഡി.എഫ് മണ്ഡലങ്ങളിൽ ഇത് പ്രകടമാണ്.
പോളിങ് ശതമാനം കുറഞ്ഞത് എൽ.ഡി.എഫിനെ ബാധിക്കില്ല. വിജയസാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ട്വൻറി 20 പോലുള്ള സ്ഥാനാർഥികൾ പിടിക്കുന്ന വോട്ടുകളിൽ ഏറിയ പങ്കും യു.ഡി.എഫിേൻറതാണ്. ഇതും എൽ.ഡി.എഫിന് ഗുണം ചെയ്യും.
ജില്ലയിൽ വലിയ പ്രതീക്ഷയാണ് എൽ.ഡി.എഫിനുള്ളത്. നിലവിലെ അഞ്ച് സിറ്റിങ് സീറ്റിലടക്കം എട്ടിടത്ത് വിജയം ഉറപ്പാണ്. ശേഷിക്കുന്ന ആറിടങ്ങളിൽ ഭൂരിപക്ഷവും എൽ.ഡി.എഫിനൊപ്പം നിൽക്കും.
തൃപ്പൂണിത്തുറ ഉറപ്പ്
എസ്. ജയകൃഷ്ണൻ (എൻ.ഡി.എ ജില്ല ചെയർമാൻ)
ജില്ലയിൽ ഇത്തവണ എൻ.ഡി.എ വമ്പിച്ച നേട്ടമുണ്ടാക്കും. രണ്ട് മുന്നണിയെയും പരീക്ഷിച്ച് മടുത്ത ജനങ്ങൾക്ക് പുത്തൻ പ്രതീക്ഷകളാണ് എൻ.ഡി.എ നൽകിയിട്ടുള്ളത്.
ചിട്ടയായ പ്രവർത്തനം ജില്ലയിലെ എല്ലാ മണ്ഡലത്തിലും നടത്താനും മേൽനോട്ടം വഹിക്കാനും പ്രവർത്തകർക്കും നേതാക്കൾക്കും കഴിഞ്ഞു. അമിത് ഷായടക്കം അഞ്ച് കേന്ദ്രമന്ത്രിമാർ ജില്ലയിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംബന്ധിച്ചു. ഇത് ജനങ്ങളിൽ ആവേശമുണ്ടാക്കിയിട്ടുണ്ട്.
ബി.ജെ.പി വോട്ടുകൾ മറ്റ് മുന്നണികൾക്കടക്കം മറിച്ചിട്ടില്ല. മാത്രമല്ല, മറ്റ് മുന്നണിയുടെ ഉറച്ച വോട്ടുകൾ ഇത്തവണ ധാരാളം എൻ.ഡി.എക്ക് ലഭിച്ചിട്ടുമുണ്ട്. തൃപ്പൂണിത്തുറയിൽ ഇത്തവണ വിജയം ഉറപ്പാണ്. വൈപ്പിൻ, പറവൂർ, ആലുവ, പെരുമ്പാവൂർ, െകാച്ചി തുടങ്ങിയ മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.