പൂഞ്ഞാർ പിടിക്കാന്‍ ആവേശത്തിരയിളക്കി സ്ഥാനാര്‍ഥികൾ
text_fieldsമുണ്ടക്കയം: പൂഞ്ഞാറിെൻറ മണ്ണില്‍ കൊടി ഉയര്‍ത്താന്‍ ഇക്കുറിയും വാശിയേറിയ മത്സരമാണ്. ചതുഷ്കോണ മത്സരത്താല്‍ ശ്രദ്ധ നേടിയ പൂഞ്ഞാറില്‍ അതിരാവിലെ തുടങ്ങുന്ന പ്രചാരണ പരിപാടികള്‍ രാത്രി വൈകിയാണ് സമാപിക്കുന്നത്.
പര്യടന പരിപാടിക്കിടെ സ്ഥാനാര്‍ഥികള്‍ വാഹനത്തില്‍ നിന്നിറങ്ങി വീട്ടുമുറ്റത്തും പാതയോരങ്ങളിലും കാത്തുനില്ക്കുന്ന വനിതകളുടെ വോട്ടുറപ്പിക്കുന്നു.
ടോമി കല്ലാനി പൂഞ്ഞാര്‍ തെക്കേക്കരയില്‍
പൂഞ്ഞാര്‍ തെക്കേക്കരയില്‍ പര്യടനത്തിരക്കിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ടോമി കല്ലാനി. താന്‍ ജനിച്ചുവളര്‍ന്ന പൂഞ്ഞാര്‍ പ്രദേശത്ത് മിക്ക വോട്ടര്‍മാരെയും പേരെടുത്തുവിളിക്കാന്‍ കഴിയുന്ന ബന്ധമുള്ള കല്ലാനി രാവിലെ ഏഴിനുതന്നെ ആനക്കുഴിയില്നിന്ന് പര്യടനം ആരംഭിച്ചു.
സ്വകാര്യ വാഹനത്തിലെത്തിയ കല്ലാനി പ്രദേശത്തു കാത്തുനിന്ന പ്രവര്‍ത്തകരെ നന്ദിയറിയിച്ചു. സമീപത്തെ താമസക്കാരോടും വ്യാപാര സ്ഥാപനങ്ങളിലും കയറി വോട്ടഭ്യര്‍ഥിച്ചു. പര്യടനം യു.ഡി.എഫ് ചെയര്മാന് എം.സി. വര്‍ക്കി ഉദ്ഘാടനം ചെയ്തു. തെക്കേക്കര പഞ്ചയാത്തിെൻറ വിവിധ സ്ഥലങ്ങളില്‍ വോട്ട് അഭ്യര്ഥിച്ചെത്തി. കുളത്തുങ്കല്‍ ജങ്ഷനിൽ എത്തിയതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും പര്യടനത്തിെൻറ ഭാഗമായി.
വികസനരംഗത്ത് പിന്നാക്കംപോയ മണ്ഡലത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജനപ്രതിനിധിയെന്ന സ്ഥാനം താന്‍ പ്രയോജനപ്പെടുത്തുമെന്നും സിവില്‍ സ്റ്റേഷനും ഗ്രാമീണ റോഡുകളും കുടിവെള്ളവും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കല്ലാനി പറഞ്ഞു.
ജോര്‍ജിന് മറുപടിയുമായി കുളത്തുങ്കല്‍
തനിക്കെതിരെ ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജ് നടത്തുന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയാണ് ഇടതുസ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തീക്കോയിയില്‍ പര്യടനപരിപാടി ഒരുക്കിയത്. വഴിക്കടവില്‍ രാവിലെ 7.15ന് ആരംഭിച്ച പര്യടനം സി.പി.ഐ നേതാവ് ഒ.പി.എ. സലാം ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡൻറായിരിക്കെ മേഖലയില്‍ എത്തിയിട്ടുള്ള കുളത്തുങ്കല്‍ പരിചയം പുതുക്കി ആളുകളോട് വോട്ടഭ്യർഥിച്ചു. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള പി.സി. ജോര്‍ജിെൻറ നീക്കം തീക്കൊള്ളികൊണ്ട് തല ചൊറിയലാണെന്ന് കുളത്തുങ്കല്‍ പറഞ്ഞു.
മലമടക്കുകളില്‍ വോട്ടർമാരെ കണ്ട് പി.സി. ജോര്‍ജ്
മുക്കൂട്ടുതറയിലെ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്കു മുന്നിലായിരുന്നു വ്യാഴാഴ്ച പി.സി. ജോര്‍ജ് വോട്ട് തേടിയെത്തിയത്. രാവിലെ മഞ്ഞളരുവിയില്‍ നിന്നായിരുന്നു തുടക്കം. താന്‍ പൂഞ്ഞാറിെൻറ സന്തതിയാെണന്നും വികസനം ഇനിയും നടപ്പാക്കാനുണ്ടെന്നും അതിനായി വോട്ടുചെയ്യണമെന്നുമായിരുന്നു പി.സി. ജോര്‍ജിെൻറ അഭ്യർഥന. ഇടതും വലതും ചേര്‍ന്ന് തനിക്കെതിരെ ആയുധമെടുത്തിരിക്കുകയാണ്. ഈ തെരെഞ്ഞടുപ്പില്‍ വിജയിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
ഓട്ടപ്രദക്ഷിണത്തിൽ എം.പി. സെന്‍
മുന്നണികള്‍ക്കിടയില്‍ കനത്ത മത്സരം നടത്തി വിജയം പാറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ രംഗത്തുവന്ന എന്‍.ഡി.എയിലെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി എം.പി. സെന്‍ വ്യാഴാഴ്ച മണ്ഡലത്തിലെ മുണ്ടക്കയം, പാറത്തോട് മേഖലയിലെ നിരവധി പ്രദേശങ്ങളിൽ പ്രമുഖരെ കണ്ടു വോട്ടഭ്യര്‍ഥിച്ചു.
പാറത്തോട്, പാലപ്ര, പഴുമല ചോറ്റി, ചിറ്റടി, തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു സന്ദര്‍ശനം. മണ്ഡല പര്യടന പരിപാടി വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ പ്രധാന വ്യക്തികളെ കണ്ടു പിന്തുണ തേടുകയായിരുന്നു അദ്ദേഹം. കഴിഞ്ഞതവണ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി 20,000ഓളം വോട്ടുനേടിയിരുന്നു.
പൂഞ്ഞാറിലെ തദ്ദേശചിത്രം ഇങ്ങനെ
ഈരാറ്റുപേട്ട: ചതുഷ്കോണമത്സരം നടക്കുന്ന പൂഞ്ഞാറിൽ പ്രചാരണത്തിലും ഈ വാശി ദൃശ്യമാണ്. യു.ഡി.എഫിന് മേൽക്കൈയുള്ള പൂഞ്ഞാറിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ലീഡ് ചെയ്തപ്പോൾ ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിയ നേട്ടമുണ്ടാക്കി. മണ്ഡലത്തിലെ വോട്ട് ചിത്രം ഇങ്ങനെ.
ഈരാറ്റുപേട്ട നഗരസഭ
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് 2952 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചപ്പോൾ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫ് 2810 വോട്ടിന് ലീഡ് ചെയ്തു. 2020ലെ നഗരസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫിന് ലഭിച്ചു.
തീക്കോയി പഞ്ചായത്ത്
നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് 729 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 1312 വോട്ടിന് ലീഡ് ചെയ്തു. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭരണം നിലനിർത്തി.
പൂഞ്ഞാർ തെക്കേക്കര
നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് 2210 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 1111 വോട്ടിന് ലീഡ് ചെയ്തു. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജനപക്ഷം പിന്തുണയോടെ ഭരണം നിലനിർത്തി.
പൂഞ്ഞാർ
നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് 1689 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 271 വോട്ടിനു പിന്നിലായി. എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ പൂഞ്ഞാറിൽ ലീഡ് ചെയ്തു. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ചു.
തിടനാട്
നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് 2328 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 2300 വോട്ടിന് ലീഡ് ചെയ്തു. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ചു.
മുണ്ടക്കയം
നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് 6363 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 2746 വോട്ടിന് ലീഡ് ചെയ്തു. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ചു.
പാറത്തോട്
നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് 1930 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 4056 വോട്ടിന് ലീഡ് ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ചു.
കൂട്ടിക്കൽ
നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് 455 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 724 വോട്ടിന് ലീഡ് ചെയ്തു. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ചു.
കോരുത്തോട്
നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് 2394 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 294 വോട്ടിന് ലീഡ് ചെയ്തു. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഭരണം ലഭിച്ചു.
എരുമേലി
നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിന് 6791 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 2116 വോട്ടിന് ലീഡ് ചെയ്തു. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിന് പ്രസിഡൻറ് സ്ഥാനം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.