പി. സി. ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്ലക്സ്
text_fieldsകോട്ടയം: പി.സി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റല്‍. പി.സി ജോര്‍ജിന്റെ ജനന തിയതിയും വോട്ടെണ്ണല്‍ ദിനമായ ഇന്ന് മരണതിയതിയുമായാണ് ഫ്ലക്സിൽ നൽകിയിരിക്കുന്നത്. ഫ്‌ളക്‌സിലെ പി.സിയുടെ മുഖം കരി ഉപയോഗിച്ച വികൃതമാക്കിയിട്ടുണ്ട്.
പി. സി ജോര്‍ജിന്റെ പ്രചരണ പോസ്റ്ററിന് മുകളിലായി ജനന തിയ്യതിയും മരണ തിയ്യതിയും ഒട്ടിച്ചുവെക്കുകയായിരുന്നു. ഒപ്പം നേര് എന്നുള്ളിടത്ത് 'ചത്തു' എന്നും മാറ്റി എഴുതി. 'നമ്മള്‍ ഈരാറ്റുപേട്ടക്കാര്‍'എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും പി.സി ജോര്‍ജിനെതിരെ പോസ്റ്റര്‍ ഉണ്ട്. മരിച്ച് സംസ്‌ക്കരിക്കുമ്പോള്‍ ചൊല്ലുന്ന വാചകങ്ങളാണ് ക്യാപ്ഷനായി നല്‍കിയത്.
എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് പൂഞ്ഞാർ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. 40 വര്‍ഷമായി കൊണ്ടു നടന്ന പൂഞ്ഞാര്‍ മണ്ഡലം പി.സി ജോര്‍ജിനെ കൈവിടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 1996 മുതൽ പി.സി ജോർജാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 1996 മുതല്‍ 2006 വരെ കേരള കോൺഗ്രസ് സ്ഥാനാര്‍ഥിയായാണ് പിസി മത്സരിച്ചത്. എന്നാല്‍ 2011ല്‍ കേരള കോൺഗ്രസ് (എം) ന്‍റെ കൂടെയായിരുന്നു മത്സരം. 2016 ല്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പൂഞ്ഞാറില്‍ നിന്നും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.