പുനലൂരിൽ യു.ഡി.എഫ് സ്വയം എരിഞ്ഞടങ്ങുന്നു
text_fieldsപുനലൂർ: എൽ.ഡി.എഫിന് തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിക്കൊടുത്ത പുനലൂർ ഇനി യു.ഡി.എഫിന് ബാലികേറാമലയാകും. ജില്ലയിൽ എൽ.ഡി.എഫിെൻറ മണ്ഡലങ്ങൾ യു.ഡി.എഫിന് അനുകൂലമാകുേമ്പാഴും പുനലൂരിൽ കൈയെത്താ ദൂരത്താകുന്ന കാഴ്ചയാണ്. അതേസമയം, ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് എൽ.ഡി.എഫിനെ മറികടക്കുകയോ ഒപ്പമെങ്കിലും എത്തുകയോ ചെയ്യാറുമുണ്ട്.
ഇതിൽനിന്ന് പുനലൂർ യു.ഡി.എഫിന് ദുഷ്കരമല്ലെന്ന് വ്യക്തമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ചില കോൺഗ്രസ് നേതാക്കൾ പിന്തുടർന്ന തെറ്റായ സമീപനം കാൽനൂറ്റാണ്ടായിട്ടും പിന്തുടരുകയാണ്. ഇത് ആദ്യം കോൺഗ്രസിലെ ഗ്രൂപ് പോരിലാെണങ്കിൽ പിന്നീടിത് സാമുദായികവും ഘടകകക്ഷി എന്ന നിലയിലേക്കും മാറി.
ഫലത്തിൽ കോൺഗ്രസായാലും ഘടകകക്ഷിയായാലും രക്ഷയില്ലെന്നാണ് അവസ്ഥ. കഴിഞ്ഞ രണ്ടുതവണയും സ്ഥാനാർഥികളെ ചൊല്ലി കോൺഗ്രസുകാർ വിവാദം കെട്ടഴിച്ചുവിട്ടു. ഇത്തവണ ഇത് സംസ്ഥാനതലത്തിൽ യു.ഡി.എഫിൽ ചർച്ചയായപ്പോൾ സാമുദായികതയിൽനിന്ന് മാറി ഘടകകക്ഷിക്ക് സീറ്റ് നൽകിയതിനാണെന്ന് വരുത്തി, തലയൂരുകയായിരുന്നു.
എല്ലാം പറഞ്ഞൊതുക്കി കളത്തിലിറങ്ങിയപ്പോഴേക്കും യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകളിൽ ഭൂരിഭാഗവും എൽ.ഡി.എഫിെൻറ കൈയിലായി കഴിഞ്ഞു. അതോടെ ഭൂരിപക്ഷം കഴിഞ്ഞ 33582 ൽനിന്ന് 37007 ആയി ഉയർന്നു. കഴിഞ്ഞതവണയും ദയനീയ പരാജയം മുസ്ലിംലീഗിനായിരുന്നു. പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ ലീഗ് സ്ഥാനാർഥികൾക്ക് ലഭിക്കാത്തതാണ് വോട്ടുചോർച്ചക്ക് ഇടയാക്കുന്നത്. സ്ഥാനാർഥി മണ്ഡലംകാരനും കോൺഗ്രസുകാരനും അല്ലെന്ന പ്രചാരണവും ചില കോൺഗ്രസുകാരുടെ അനിഷ്ടവും ദയനീയ തോൽവിയിലെത്തിച്ചു.
കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളിലായി യു.ഡി.എഫിെൻറ ഹിദുർമുഹമ്മദ്, എം.വി. രാഘവൻ, ജോൺസൺ എബ്രഹാം, എ. യൂനുസ്കുഞ്ഞ് തുടങ്ങി അവസാനം അബ്ദുറഹുമാൻ രണ്ടത്താണിവരെയാണ് പുനലൂരിൽ കാലിടറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.