പഴയകാല തെരഞ്ഞെടുപ്പ് പോസ്റ്ററുകളുടെ പ്രദർശനവുമായി തങ്കച്ചന്
text_fieldsനെടുങ്കണ്ടം: മൂന്നര പതിറ്റാണ്ട് മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പോസ്റ്ററുകളുടെ ശേഖരവുമായി കുന്നുംപുറത്ത് തങ്കച്ചന്.
ഉടുമ്പന്‍ചോലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.എം. ആഗസ്തിയുടെ പര്യടന പരിപാടിയിലാണ് പഴയകാല തെരഞ്ഞെടുപ്പ് പോസ്റ്ററുകളുടെ ശേഖരം പ്രദര്‍ശിപ്പിച്ചത്.
രാജാക്കാട് പഞ്ചായത്തിലെ ചേലച്ചുവട്ടില്‍ നടന്ന പര്യടന പരിപാടിയിലാണ് തങ്കച്ചന് ഇവ പ്രദര്‍ശിപ്പിച്ചത്. 1984ല്‍ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പിേൻറത് മുതല്‍ പഴയകാല തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ പോസ്റ്ററുകള്‍ വരെ പ്രദര്‍ശനത്തിലുണ്ടായിരുന്നു.
ഇന്ദിര ഗാന്ധി അവസാനമായി പ്രസംഗിച്ച പരിപാടിയുടെ പോസ്റ്ററുകളും രാജീവ് ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, ഇടുക്കിയില്‍നിന്ന് ജനവിധിതേടിയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്ററുകള്‍ എന്നിവയും തങ്കച്ചെൻറ ശേഖരത്തിലുണ്ട്.
ഇ.എം. ആഗസ്തി പര്യടനത്തിന് എത്തിയപ്പോഴാണ് വ്യത്യസ്ത കാഴ്ചയൊരുക്കി കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടിയായ തങ്കച്ചന് കാത്തിരുന്നത്. ഇ.എം. ആഗസ്തി ഉള്‍പ്പെടെയുള്ളവര്‍ പോസ്റ്ററുകള്കണ്ട് ഫോട്ടോ എടുത്താണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.