Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThiruvambadychevron_rightതിരുവമ്പാടി മണ്ഡലത്തിൽ...

തിരുവമ്പാടി മണ്ഡലത്തിൽ രാഹുലിന് 46,556 വോട്ടിന്റെ ഭൂരിപക്ഷം

text_fields
bookmark_border
Rahul Gandhi
cancel

തി​രു​വ​മ്പാ​ടി: വ​യ​നാ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ട​ത് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ​യേ​ക്കാ​ൾ തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ 46,556 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം. തി​രു​വ​മ്പാ​ടി​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി 83219 വോ​ട്ടും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ 36663 വോ​ട്ടും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ 13374 വോ​ട്ടും നേ​ടി. 2019ലെ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം 54471 വോ​ട്ട് ഭൂ​രി​പ​ക്ഷം ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​വ​ണ രാ​ഹു​ലി​ന് 7915 വോ​ട്ടി​ന്റെ കു​റ​വു​ണ്ടാ​യി.

എ​ൻ.​ഡി.​എ​ക്ക് 5613 വോ​ട്ടി​ന്റെ വ​ർ​ധ​ന​വു​ണ്ട്. മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി നേ​ടി​യ മി​ക​ച്ച വി​ജ​യം ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞ് വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​ൻ യു.​ഡി.​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​രും. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​മ്പാ​ടി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഇ​ട​ത് സ്ഥാ​നാ​ർ​ഥി ലി​ന്റോ ജോ​സ​ഫ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് 4643 വോ​ട്ടി​നാ​യി​രു​ന്നു.

ലോ​ക്സ​ഭ ഫ​ല​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കൊ​ടി​യ​ത്തൂ​ർ, കാ​ര​ശ്ശേ​രി, കൂ​ട​ര​ഞ്ഞി, തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ക്കം ന​ഗ​ര​സ​ഭ​യി​ലും യു.​ഡി.​എ​ഫി​ന് ലീ​ഡു​ണ്ട്. യു.​ഡി.​എ​ഫ് വോ​ട്ടു​ക​ൾ​ക്കു​പു​റ​മേ എ​ൽ.​ഡി.​എ​ഫ് അ​നു​ഭാ​വി​ക​ളു​ടെ​യും നി​ഷ്പ​ക്ഷ​രു​ടെ​യും വോ​ട്ട് രാ​ഹു​ൽ ഗാ​ന്ധി​ക്ക് സ​മാ​ഹ​രി​ക്കാ​നാ​യി. അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് യു.​ഡി.​എ​ഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Rahul GandhiKozhikode NewsTiruvambady Constituency
News Summary - 46,556 votes in Tiruvambady constituency for Rahul
Next Story