തീരദേശത്ത് മുന്നണികളുടെ പോരാട്ടം തീപാറുന്നു
text_fieldsവലിയതുറ: തെരെഞ്ഞടുപ്പിെൻറ തുടക്കത്തില്‍ പ്രചാരണത്തിെൻറയും വോട്ടുപിടിത്തത്തിെൻറയും വലിയ ആവേശം ഇല്ലാതിരുന്ന തീരദേശമേഖല പെെട്ടന്നാണ് തെരെഞ്ഞടുപ്പിെൻറ ആവേശത്തിലേക്ക് വഴുതിവീണത്. ഇതോടെ തീരത്തെ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും കത്തിക്കാളുന്ന വെയിലിനെ വെല്ലുന്ന ചൂടിലേക്ക് മാറി.
ചൊവ്വാഴ്ച പൂന്തുറയില്‍നിന്ന് വലിയതുറവരെ പ്രിയങ്ക ഗാന്ധി നടത്തുന്ന റോഡ് ഷോ വിജയിപ്പിക്കാനുള്ള ആവേശത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. പ്രചാരണത്തിെൻറ അവസാന ദിവസം എ.കെ. ആൻറണിയെ ഇറക്കി റോഡ് ഷോ നടത്താനും ആലോചനയുണ്ട്.
തിരുവനന്തപുരം മണ്ഡലത്തോട് ചേര്‍ന്നുകിടക്കുന്ന അമ്പലത്തറയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രചാരണത്തിെൻറ ആവേശത്തിലാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴുപ്പിക്കും.
തീരദേശമേഖലയില്‍ സ്വാധീനമിെല്ലങ്കിലും തീരദേശമേഖലയില്‍നിന്ന് കൂടുതല്‍ വോട്ടുകള്‍ നേടിയെടുക്കാമെന്ന പ്രതീക്ഷയില്‍ ദേശീയ നേതാക്കളെ ഇറക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ. പ്രചാരണം തീപാറാന്‍ തുടങ്ങിയതോടെ മണ്ഡലത്തില്‍ അടിയൊഴുക്കുകളും തുടങ്ങി. ഇവെയ തങ്ങൾക്ക് അനുകൂലമാകുന്ന രീതിയിലെത്തിക്കാന്‍ സ്ഥാനാർഥിയുടെ വിശ്വസ്തര്‍ രംഗത്തുണ്ട്.
ഇടഞ്ഞുനില്ക്കുന്നവരെയും അകന്നുനില്‍ക്കുന്നവരെയും സ്ഥലത്തെ പ്രമുഖരെയും സ്ഥാനാർഥിയുടെ വാഹനത്തിന് മുന്നിലെത്തിച്ച് തങ്ങൾക്കൊപ്പമാെണന്ന് വരുത്തിത്തീര്‍ക്കാനുള്ള കളികളുമുണ്ട്. വോട്ടിരട്ടിപ്പ് സംഭവം വിവാദമായതോടെ പ്രവര്‍ത്തകര്‍ വളരെ സൂക്ഷ്മമായിട്ടാണ് വോേട്ടഴ്സ് പട്ടിക വെരിഫൈ ചെയ്യുന്നത്. ഇതിനായി എല്ലാ മുന്നണികള്‍ക്കും വാര്‍ഡുതലത്തില്‍ പ്രത്യേകം ടീമുകളെതന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശേഷം നിഷ്പക്ഷമായി നില്ക്കുന്ന വോട്ടര്‍മാരുടെ പട്ടിക നേതാക്കള്‍ക്ക് കൈമാറുന്നു. ഇത്തരം വോട്ടുകളെ തങ്ങള്‍ക്ക് അനുകൂലമായി ഉറപ്പിക്കാന്‍ സ്ഥാനാർഥിയുടെ വിശ്വസ്തര്‍തന്നെ വീടുകളിലേക്കെത്തുന്നു.
സംസ്ഥാന നേതാക്കളെക്കാള്‍ സ്ഥാനാർഥികളുടെ വാഹനമെത്തുന്നതിന് മുമ്പ് കോര്‍ണറുകളില്‍ ആളെക്കൂട്ടാന്‍ എത്തുന്ന ജില്ലാ, പ്രാദേശിക നേതാക്കള്‍ നടത്തുന്ന പരസ്പരം ചളിവാരിയെറിയുന്ന വാക്ക്പയറ്റുകള്‍ കേള്‍ക്കാനാണ് കൂടുതല്‍ പേര്‍ക്കും താല്പര്യം. പൂന്തുറമുതല്‍ വേളിവരെയുള്ള തീരമേഖലയില്‍ മുന്നണികള്‍ പണം വാരിയെറിഞ്ഞാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.
ഇതിനിടെ പലയിടത്തും പോസ്റ്ററുകള്‍ കീറിക്കളയുന്നതും പോസ്റ്ററുകള്‍ക്ക് മുകളില്‍ മറ്റ് പോസ്റ്ററുകള്‍ കൊണ്ട് ഒട്ടിക്കുന്നതും നടന്നെങ്കിലും പൊലീസിെൻറയും മുന്നണി നേതാക്കളുടെയും സമയോചിതമായ ഇടപെടലുകള്‍ കാരണം പ്രശ്നങ്ങളില്ലതെ പോയി. മള്‍ട്ടികളര്‍ പോസ്റ്ററുകള്മുതല് വര്‍ണാഭമായ ഫ്ലക്ബോര്ഡുകള് വരെയാണ് അവസാന ലാപ്പില്‍ മണ്ഡലത്തിെൻറ മുക്കിലും മൂലയിലും നിരന്നുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.