അപ്പച്ചെൻറ തേരാളിയായി അപു
text_fieldsതൊടുപുഴ: പി.ജെ. ജോസഫിെൻറ പ്രചാരണത്തേര് തൊടുപുഴ മണ്ഡലത്തിൽ തെളിക്കുന്നത് മകൻ അപുവാണ്. പ്രചാരണം തുടങ്ങിയ നാൾ മുതൽ മണ്ഡലത്തിൽ മാത്രമല്ല സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലും അപു വിശ്രമമില്ലാതെ ഓടിനടക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പി.ജെ. ജോസഫിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് താൽക്കാലികമായാണെങ്കിലും പിതാവിെൻറ അസാന്നിധ്യം പ്രവർത്തകരെയും അണികളെയും അറിയിക്കാതിരിക്കാൻ അപു ജോൺ ജോസഫ് തൊടുപുഴയിലെ പ്രചാരണത്തിൽ സജീവമായത്.
പാട്ടും പ്രസംഗവുമൊക്കെയായി അപ്പച്ചെൻറ അതേ ശൈലി തന്നെയാണ് അപുവിേൻറതും. തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ, കുടുംബയോഗങ്ങൾ എന്നിവിടങ്ങളിലെല്ലാം അപു സജീവ സാന്നിധ്യമാണ്. കളമശ്ശേരി, എറണാകുളം, കൊച്ചി, കടുത്തുരുത്തി, ഏറ്റുമാനൂർ, കുട്ടനാട്, പൂഞ്ഞാർ, കോതമംഗലം എന്നിവിടങ്ങളിൽ പങ്കെടുത്ത കൺവെൻഷനുകളിലെല്ലാം പ്രവർത്തകരിൽ വലിയ ആവേശമാണ് ദൃശ്യമാകുന്നതെന്ന് അപു പറഞ്ഞു. കോവിഡ് നെഗറ്റിവായതിനുശേഷം ജോസഫിന് അൽപംകൂടി വിശ്രമം വേണമെന്ന് ഡോക്ടർ പറഞ്ഞ സാഹചര്യത്തിലാണ് മണ്ഡല പര്യടനമടക്കമുള്ളവയിൽ സജീവമായത്.
അപ്പച്ചന് കിട്ടുന്ന അതേ സ്വീകരണമാണ് തനിക്കും ലഭിക്കുന്നതെന്നും അപു പറയുന്നു. ഭാര്യ അനുവും വോട്ടഭ്യർഥിച്ച് കുടുംബയോഗങ്ങളിലടക്കം പങ്കെടുക്കുന്നുണ്ട്. ചികിത്സയും നിരീക്ഷണവും പൂർത്തിയാക്കി പി.ജെയും തെരഞ്ഞെടുപ്പ് കളത്തിൽ സജീവമായെങ്കിലും അവസാന മണിക്കൂറുകളിലെ പ്രചാരണം കൊഴുപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് അപു. എൻജിനീയർ കൂടിയായ അപു കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം, ഗാന്ധിജി സ്റ്റഡി സെൻറർ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.