കോവിഡ് ബാധിച്ചതിനാൽ ഇനി തിരിച്ചുവരില്ലെന്ന എൽ.ഡി.എഫ് പ്രചാരണം വേദനാജനകം -പി.ജെ. ജോസഫ്
text_fieldsതൊടുപുഴ: കോവിഡ് ബാധിച്ച് ആശുപത്രിയിലായതിനെത്തുടർന്ന് തെൻറ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും ഇനി തിരിച്ചുവരില്ലെന്നുമുള്ള എൽ.ഡി.എഫിെൻറ കുപ്രചാരണം വേദനജനകമാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി പി.ജെ. ജോസഫ് പ്രസ്താവനയിൽ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ ക്ഷീണം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ 10 ദിവസം ചികിത്സയിൽ കഴിഞ്ഞു.
നെഗറ്റിവ് ആയതിന് ശേഷം േപ്രാട്ടോകോൾ പ്രകാരം ഏഴ് ദിവസം ക്വാറൻറീനിലും താമസിച്ചു. കോവിഡ് ബാധിതനാകുന്നതിന് മുമ്പ് കേരളമാകെ സഞ്ചരിച്ച് സജീവ രാഷ്ട്രീയപ്രവർത്തനത്തിൽ വ്യാപൃതനായിരുന്നു. അൽപംകൂടി വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാരുടെ ഉപദേശം ലഭിച്ചതിനെത്തുടർന്നാണ് പുറപ്പുഴയിലെ വീട്ടിൽ വിശ്രമിച്ചത്.
ഈ സമയത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വീട്ടിലിരുന്നും ചെയ്തിരുന്നു. എന്നാൽ, താൻ വെൻറിലേറ്ററിലാണെന്നും മറ്റും കുപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. പി.ജെ. ജോസഫിനെകൊണ്ട് ഇനി തൊടുപുഴക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ലെന്നാണ് പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മൻ ചാണ്ടിയും താനും 1970 ലാണ് നിയമസഭയിലെത്തിയത്.
അവരെല്ലാം ഇപ്പോഴും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കെ താൻ മാത്രം പ്രയോജനമില്ലാത്തവനാണെന്ന് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്. 1970ൽ എം.എൽ.എ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന തൊടുപുഴയെ ഇന്നത്തെ നിലയിലെത്തിക്കാൻ എളിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ബൈപാസുകൾ നിർമിച്ച പട്ടണം തൊടുപുഴയാണ്. പത്തോളം ബൈപാസുകളാണ് ഇവിടെയുള്ളത്.
എല്ലാ പഞ്ചായത്തിലും കുടിവെള്ള പദ്ധതികൾ നടപ്പാക്കി. അലോപ്പതി-ആയുർവേദ-ഹോമിയോ ആശുപത്രികൾ സ്ഥാപിച്ച് മികച്ച ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തിയതും നിയോജക മണ്ഡലത്തിെൻറ മുക്കിലും മൂലയിലും നിലവാരമുള്ള റോഡുകൾ നിർമിച്ചതും എല്ലാ പഞ്ചായത്തിലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചതും അവക്ക് അടിസ്ഥാന കെട്ടിട സൗകര്യങ്ങൾ ഉണ്ടാക്കിയതും കേരളത്തിനുതന്നെ മാതൃകയാണ്. ഇനിയുള്ള ദിവസങ്ങളിൽ സജീവ പ്രചാരണരംഗത്തുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.