ട്വൻറി20 പിണറായിയുടെ ബി ടീം –പി.ടി. തോമസ്
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയെൻറ ബി ടീമാണ് കിഴക്കമ്പലം കമ്പനി സ്ഥാനാർഥികളെന്ന് പി.ടി. തോമസ്. ന്യൂയോർക്കിൽ കമ്പനി ഉടമയും പിണറായിയും 2019 സെപ്റ്റംബറിൽ കണ്ടിരുന്നു. ന്യൂയോർക്കിൽ പിണറായി ചികിത്സക്ക് പോയപ്പോൾ ഫണ്ട് സ്വരൂപണയോഗം വിളിച്ചത് ഈ കമ്പനി മുതലാളിയാണ്.
കിഴക്കമ്പലത്തെ മുതലാളിയെ പണംപിരിക്കാൻ ഗവൺമെൻറ് ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്നും എത്ര പണം സ്വരൂപിച്ചെന്ന് വ്യക്തമാക്കണമെന്നും പി.ടി. തോമസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പിണറായി വിജയനും കമ്പനി ഉടമയും പങ്കെടുത്ത യോഗത്തിെൻറ ഫോട്ടോയും അദ്ദേഹം ഹാജരാക്കി.
എൻഡോസൾഫാൻ മാതൃകയിൽ കടമ്പ്രയാർ മലിനമാക്കുന്ന കമ്പനിയും പിണറായി വിജയനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾ തിരിച്ചറിയണം. കുടിവെള്ളത്തിൽ വിഷം കലർത്തുന്നതിന് തുല്യമാണ് കടമ്പ്രയാർ മലിനീകരിക്കുന്നത്. മലിനീകരണത്തെതുടർന്ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ അടച്ചുപൂട്ടിയ കമ്പനിയാണിത്.
പണാധിപത്യത്തിൽ വോട്ടർമാരെ വിലക്കെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജില്ലയിൽ 14 സീറ്റിലും വിജയസാധ്യതയുണ്ടെന്നും പി.ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.