അധികാരത്തിൽ തിരിച്ചുവരുമെന്ന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ മടങ്ങിവരുമെന്ന വിലയിരുത്തലിൽ കോൺഗ്രസ്. പ്രവർത്തകരിൽ ആദ്യമുണ്ടായ ആശങ്കകളെല്ലാം മറികടന്ന് ആത്മവിശ്വാസം വർധിപ്പിക്കാനും വലിയ ചലനമുണ്ടാക്കാനും രാഹുലിെൻറയും പ്രിയങ്കയുടെയും പ്രചാരണത്തിലൂടെ കഴിെഞ്ഞന്ന് പാർട്ടി വിലയിരുത്തുന്നു.
ആഴക്കടൽ മത്സ്യബന്ധന കരാർ തീരദേശ മണ്ഡലങ്ങളിൽ െപാതുവെ യു.ഡി.എഫിന് ഏറെ സഹായകമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ലത്തീൻ സഭക്കെതിരെ നടത്തിയ കടന്നാക്രമണം നേരത്തേ പ്രതീക്ഷ ഇല്ലാതിരുന്നിടങ്ങളിൽ പോലും അനുകൂല സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, െപാതുവെ എല്ലാ സമുദായങ്ങളുടെയും പിന്തുണ യു.ഡി.എഫിന് കിട്ടുന്നുണ്ട്.
ശരണംവിളി നടത്തി എന്നല്ലാതെ, ശബരിമലയുടെ കാര്യത്തിൽ എന്തെങ്കിലും പ്രഖ്യാപനം പ്രധാനമന്ത്രിയിൽനിന്നുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായതും തങ്ങൾക്ക് അനുകൂലമായി വോട്ടിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസ് കരുതുന്നു.
ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളും പൊതുവെ അനുകൂലമാണ്. മലബാറിലും മധ്യതിരുവിതാംകൂറിലും അത് ഗുണം ചെയ്യും. എസ്.എൻ.ഡി.പി നേതൃത്വം മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഏതെങ്കിലും മുന്നണിയെ പിന്തുണക്കാത്തതും ഗുണമായാണ് കോൺഗ്രസ് കാണുന്നത്.
കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച നേമത്ത് ഇത്തവണ വിജയിക്കാമെന്നാണ് യു.ഡി.എഫിെൻറ അവസാന വിലയിരുത്തൽ. ബി.ജെ.പി പ്രതീക്ഷ വെച്ചുപുലർത്തുന്ന മഞ്ചേശ്വരം, തൃശൂർ, കോന്നി സീറ്റുകളിലും യു.ഡി.എഫ് വിജയം ഉറപ്പാണെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.