എൽ.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് സി.എച്ച്. കുഞ്ഞമ്പു; ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് ബാലകൃഷ്ണൻ പെരിയ
text_fieldsഉദുമ: ഉദുമ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന് ഇത്തവണ ഐതിഹാസികമായ വിജയമാണ് ഉണ്ടാവുകയെന്ന് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു. മൂന്നര പതിറ്റാണ്ടായി എൽ.ഡി.എഫിെൻറ പക്കലുള്ള ഉദുമ മണ്ഡലത്തിലുണ്ടായ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തുന്നുണ്ട്.
കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷമായി നടന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ച എൽ.ഡി.എഫിലൂടെ തന്നെ തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ഇത് നേരിട്ട് അറിഞ്ഞതാണ്.
എൽ.ഡി.എഫിെൻറ ഉരുക്കുകോട്ടകളായ തൃക്കരിപ്പൂർ,കാഞ്ഞങ്ങാട്, ഉദുമ എന്നീ മണ്ഡലങ്ങളോടൊപ്പം മഞ്ചേശ്വരം മണ്ഡലവും ഇത്തവണ ഇടതുപക്ഷം ജയിച്ചുകയറും. മഞ്ചേശ്വരത്ത് 2006 ആവർത്തിക്കും.
ഉദുമ: ഉദുമ നിയോജക മണ്ഡലത്തിൽ പതിനായിരത്തിലേറെ ഭൂരിപക്ഷത്തോടെ ഇത്തവണ യു.ഡി.എഫ് വിജയിക്കുമെന്ന് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ പറഞ്ഞു. ഉദുമ മണ്ഡലത്തിൽ ജനിച്ചുവളർന്ന ചെറുപ്പക്കാരനായ സ്ഥാനാർഥിയാണ് മത്സരിക്കുന്നത്. പന്ത്രണ്ടായിരത്തോളം കന്നിവോട്ടർമാരുള്ള ഉദുമയിൽ യു.ഡി.എഫിെൻറ സോഷ്യൽ മീഡിയയിലെ പ്രചാരണം ബഹുദൂരം മുന്നിലാണ്.
അതുകൊണ്ടുതന്നെ കന്നിവോട്ടർമാരുടെ വോട്ട് യു.ഡി.എഫിന് ആയിരിക്കും. സമാധാനം കാംക്ഷിക്കുന്ന രക്ഷിതാക്കളുടെ വോട്ടും യു.ഡി.എഫിന് തന്നെയായിരിക്കും. അക്രമരാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാനുള്ള ചാൻസായാണ് അവർ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്.
പുതിയ ഉദുമക്കായാണ് യു.ഡി.എഫ് വോട്ട് തേടുന്നത്. യുവജനങ്ങൾക്കായുള്ള സ്റ്റാർട്ടപ് വില്ലേജ്, കരിയർ ഗൈഡൻസ് സെൻറർ, ക്രിക്കറ്റ്- ഫുട്ബാൾ കോച്ചിങ് സെൻറർ, സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ, എയിംസ്, കേന്ദ്രസർവകലാശാലയോട് ചേർന്നുള്ള മെഡിക്കൽ കോളജ്, പെരിയ എയർസ്ട്രിപ്, ആനയുടെ ആക്രമണം തടയാനുള്ള കരിങ്കൽ ഭിത്തി തുടങ്ങിയ സമഗ്രവികസന ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് യു.ഡി.എഫ് വോട്ട് തേടുന്നത്.
ചെമ്മനാട്, പള്ളിക്കര, മുളിയാർ എന്നീ പഞ്ചായത്തുകളിൽ എം.പിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രചാരണമാണ് നടക്കുന്നത്.
കേരളത്തില്‍ ബി.ജെ.പി നേട്ടമുണ്ടാക്കും –ബസവരാജ ബൊമ്മൈ
കാസര്‍കോട്: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മൈ. ബി.ജെ.പി. ഒാഫിസിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ ചില പാർട്ടികൾ ബി.ജെ.പിയിലേക്കെത്തും.
നിയമസഭയിൽ ബി.ജെ.പി രണ്ടക്കം തികക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ദേവസ്വം മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, മംഗളൂരു എം.എല്‍.എ ഡോ. ഭരത് ഷെട്ടി, ബി.ജെ.പി മംഗളൂരു ജില്ല പ്രസിഡൻറ് എം. സുദര്ശന്, കാസര്‍കോട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. ശ്രീകാന്ത്, ജില്ല ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.