ഉദുമയിൽ ഇരു മുന്നണികൾക്കും അത്ര 'ഉറപ്പല്ല' ജയം
text_fieldsകാസർകോട്: കടുത്തപോരാട്ടം നടന്ന ഉദുമയിൽ ഇരുമുന്നണികൾക്കും അത്ര ഉറപ്പല്ല വിജയം. പുറമേക്ക് എൽ.ഡി.എഫ് 4000 വോട്ടിന് വിജയിക്കുമെന്ന് പറയുന്നുണ്ടെങ്കിലും യു.ഡി.എഫും ഏതാണ്ട് ഇതേ കണക്ക് നിരത്തിയാണ് വിജയം അവകാശപ്പെടുന്നത്.
എൽ.ഡി.എഫ് വിജയത്തിെൻറ അടിസ്ഥാനം ഉദുമയിൽ കെ. കുഞ്ഞിരാമൻ എം.എൽ.എയായിരിക്കെ അടിസ്ഥാന മേഖലയിൽ കൊണ്ടുവന്ന മാറ്റമാണ്. റോഡുകളും പാലങ്ങളുമാണ് മുഖ്യം. അതിനൊപ്പം എൽ.ഡി.എഫ് സർക്കാറിെൻറ കോവിഡ്കാല ക്ഷേമ പ്രവർത്തനങ്ങളുമുണ്ട്. കേരളത്തിൽ തുടർഭരണ പ്രതീക്ഷയുടെ അടിസ്ഥാനംതന്നെ അതാണ്.
2016 നിയമസഭ തെരഞ്ഞെടുപ്പിൽ കെ. കുഞ്ഞിരാമൻ 3832 വോട്ടിനാണ് ജയിച്ചത്. സുധാകരന് 66847 വോട്ടും കെ. കുഞ്ഞിരാമന് 70679 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പിയുടെ കെ. ശ്രീകാന്തിന് 21231 വോട്ട് ലഭിച്ചിട്ടുണ്ട്.
ചെമ്മനാട് പഞ്ചായത്തിലെ യു.ഡി.എഫ് വോട്ടിലുണ്ടായ ചോർച്ചയാണ് കെ. സുധാകരെൻറ പരാജയത്തിനു കാരണമായത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ എൽ.ഡി.എഫിെൻറ രാഷ്ട്രീയ മേധാവിത്വം നഷ്ടപ്പെട്ടതായാണ് യു.ഡി.എഫ് വിലയിരുത്തൽ.
പാലക്കുന്ന്, ഉദുമ, തൃക്കണ്ണാട് േമഖലയിൽനിന്ന് യു.ഡി.എഫിനു ലഭിക്കേണ്ടിയിരുന്ന കുറെ വോട്ടുകൾ നാട്ടുകാരനായ ബി.ജെ.പി സ്ഥാനാർഥി ശ്രീകാന്തിന് പോയിട്ടുണ്ട്. അത് തിരിച്ചുപിടിക്കാൻ കഴിയുമെന്ന് യു.ഡി.എഫ് പറയുന്നു.
സി.പി.എമ്മിനകത്തുള്ള പ്രശ്നങ്ങളിലും 12000 പുതിയ വോട്ടർമാരിലുമാണ് യു.ഡി.എഫിനുള്ള മറ്റൊരു പ്രതീക്ഷ. ദേലംപാടി, കുറ്റിക്കോൽ, ബേഡകം മേഖലയിൽനിന്ന് അടിയൊഴുക്കുകൾ പ്രതീക്ഷിക്കുന്നു. ഇവിടെ എൽ.ഡി.എഫ് പ്രതീക്ഷിക്കുന്ന ലീഡ് അവർക്ക് ലഭിക്കില്ല എന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
പള്ളിക്കരയിലെ പരമ്പരാഗത കള്ളവോട്ടു കേന്ദ്രങ്ങളിൽ അത് നടക്കാത്തതുകൊണ്ട് അഞ്ചുശതമാനം പോളിങ് കുറഞ്ഞിട്ടുണ്ട്. പെരിയയിലും യു.ഡി.എഫ് ലീഡ് നൽകുന്നത് എൽ.ഡി.എഫിനാണ്. ദേലംപാടി, കുറ്റിക്കോൽ, ബേഡകം, പള്ളിക്കര, പുല്ലൂർ, പെരിയ എന്നിവിടങ്ങളിൽ നിന്ന് സി.പി.എമ്മിനു ലഭിക്കാവുന്ന ലീഡ് 7000. ഇൗ ലീഡിനെ ചെമ്മനാെട്ട യു.ഡി.എഫ് ലീഡായ 7000വോട്ടുകൊണ്ട് മറികടക്കാം.
മുളിയാർ, ഉദുമ എന്നിവിടങ്ങളിൽനിന്ന് ലഭിക്കുന്ന ലീഡായ 4000 വോട്ടിൽ ജയിക്കാമെന്നുമാണ് യു.ഡി.എഫ് പ്രതീക്ഷ.
എൽ.ഡി.എഫ് രാഷ്ട്രീയ വോട്ടാണ് എണ്ണിക്കണക്കാക്കിയിരിക്കുന്നത്. 4000വോട്ടിെൻറ ഭൂരിപക്ഷമാണ് ഇപ്പോൾ കണക്കാക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിെൻറ സാഹചര്യം ഇപ്പോഴില്ല. ലോക്സഭയിൽ 8937 വോട്ടിെൻറ ലീഡ് യു.ഡി.എഫിനുണ്ട്. മറിച്ച് തദ്ദേശതെരഞ്ഞെടുപ്പിൽ 11000 ഒാളം വോട്ടിെൻറ ലീഡ് എൽ.ഡി.എഫിനുണ്ട്.
ലോക്സഭയിലെ യു.ഡി.എഫ് വിജയത്തിെൻറയും തദ്ദേശത്തിലെ എൽ.ഡി.എഫിെൻറ വൻ മുൻതൂക്കത്തിെൻറയും കണക്കുകൾ മാറ്റിവെച്ചാണ് 4000ത്തിനും മുകളിലുള്ള ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഇടതു കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.