നാളെ തല മൊട്ടയടിക്കുമെന്ന് ഇ. എം ആഗസ്തി; മൊട്ടയടിക്കരുതെന്ന് എം.എം മണി
text_fieldsഇടുക്കി: ഉടുമ്പന്‍ചോലയില്‍ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായി എം.എം. മണി മുന്നിലെത്തി. എം.എം. മണിയോട് തോൽവി സമ്മതിച്ച് യുഡിഎഫ് സ്ഥാനാർഥി ഇ.എം. അഗസ്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. നാളെ തല മൊട്ട അടിക്കുമെന്ന് ഇം.എം. ആഗസ്തി പറഞ്ഞു.
"എം.എം. മണിക്ക് അഭിവാദ്യങ്ങൾ. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠൻ നായർ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് വിലയിരുത്തൽ പിന്നീട് അറിയിക്കും' ഇ.എം അഗസ്തി ഫേസ്ബുക്കിൽ കുറിച്ചു.
എം.എം മണിയോട് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് ആഗസ്തി പറഞ്ഞിരുന്നു. ചാനലുകളുടെ സർവേ പെയ്ഡ് സർവേയാണെന്നും ഫലം മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോ എന്നും ആഗസ്തി ചോദിച്ചിരുന്നു.
എന്നാൽ അധികം താമസിയാതെ ഇ.എം ആഗസ്തി തല മൊട്ടയടിക്കരുതെന്ന അഭ്യർഥനയുമായി എം.എം മണി രംഗത്തെത്തി. 'എന്റെ സുഹൃത്തുകൂടിയായ ഇ.എം. അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാം.' മണി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.