കോരിെച്ചാരിഞ്ഞിട്ടും വിയർത്തൊലിച്ച് വർക്കല
text_fieldsവർക്കല: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാന റൗണ്ടിലേക്ക് കടന്നപ്പോൾ നാടിളക്കിക്കൊണ്ട് എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ.വി. ജോയിയും തരംഗമായി യു.ഡി.എഫ് സ്ഥാനാർഥി അഡ്വ.ബി.ആർ.എം. ഷെഫീറും ഒപ്പത്തിനൊപ്പം. പ്രമുഖ മുന്നണികൾക്കൊപ്പം കരുത്തു തെളിയിക്കാൻ എൻ.ഡി.എ സ്ഥാനാർഥി അജി.എസ്.ആർ.എമ്മും പോർക്കളത്തിലുണ്ട്.
'ഇതാ വരുന്നു ഉദയസൂര്യൻ, വിപ്ലവ പോരാളി'
'ഈ നാടിെൻറ ഉദയസൂര്യൻ, ഈ നാടിെൻറ വിപ്ലവ പോരാളി, വർക്കലയുടെ വികസന നായകൻ വി. ജോയി ഇതാ വരുന്നു.... തൊട്ടുപിന്നാലെ 'ഉറപ്പാണ് എൽ.ഡി.എഫ്, ഉറപ്പാണ് വി. ജോയി' എന്ന് ചുവന്ന മഷിയിൽ പ്രിൻറ് ചെയ്ത ചെഗുവേരയുടെ ചിത്രം പതിച്ച വെള്ള ടീ ഷർട്ട് ധരിച്ച യുവാക്കൾ.
ആരവവുമായി ബൈക്ക് റാലിയുെമത്തി. കാതടപ്പിക്കുന്ന വെടിക്കെട്ടിനൊപ്പം സ്ഥാനാർഥിയുടെ തുറന്ന വാഹനമെത്തി. കാത്തുനിന്നവർ ചുവന്ന ഹാരവുമായി സ്ഥാനാർഥിയെ വളഞ്ഞു. തൊഴുകൈയോടെ വാഹനത്തിൽ നിന്നിറങ്ങിയ ജോയി സ്വീകരണങ്ങൾ ഏറ്റുവാങ്ങി.
സ്വീകരണ സ്ഥലമായ ചാരുംകുഴിയിലായിരുന്നു വേറിട്ട എതിരേൽക്കൽ. സാമാന്യം ചെറുതല്ലാത്ത ആൾക്കൂട്ടം ജോയിയെ സ്വീകരിക്കാൻ ഇവിടെയെത്തിയിരുന്നു. സ്വീകരണം ഏറ്റുവാങ്ങിയശേഷം ജങ്ഷനിലെ കച്ചവട സ്ഥാപനങ്ങളിലും കയറി വോട്ടുതേടി. ലഘുപ്രസംഗമായിരുന്നു പിന്നീട്.
തുടർന്ന് അടുത്ത സ്വീകരണ സ്ഥലമായ പള്ളിത്തൊടിയിലേക്ക്. അവിടെയെത്തുമ്പോൾ ഒരുകൂട്ടം വീട്ടമ്മമാരുൾപ്പെടുന്ന ആൾക്കൂട്ടം ജോയിയെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നു. രണ്ടേകാൽ മണിക്കൂർ വൈകിയതിൽ ക്ഷമാപണത്തോടെ ജോയി അവരുടെ സ്വീകരണം ഏറ്റുവാങ്ങി.
പൗരത്വനിയമം നടപ്പാക്കില്ലെന്നതിൽ ഉൗന്നിയായിരുന്നു പ്രസംഗം. പ്രസംഗം നിർത്തി നാട്ടുകാരെ അഭിവാദ്യം ചെയ്ത് വാഹനവ്യൂഹം അടുത്ത പോയൻറായ അയിരൂർ പാലത്തിലേക്ക്. അവിടെ കാത്തുനിന്ന ചെറിയ ആൾക്കൂട്ടത്തിെൻറ സ്വീകരണം ഏറ്റുവാങ്ങി. വീണ്ടും മുന്നോട്ട്. കൊച്ചുപാരിപ്പള്ളി മുക്കും കഴിഞ്ഞ് മൂന്നുമണിയോടെ കരവാരത്ത് ഉച്ചഭക്ഷണവും വിശ്രമവും.
പാവപ്പെട്ടവരുടെ ഒരുരൂപ വക്കീൽ, ഇതാ നിങ്ങൾക്ക് മുന്നിലേക്ക്
'പാവപ്പെട്ടവരുടെ ഒരു രൂപ വക്കീൽ, വർക്കലയുടെ പിൻഗാമി. പട്ടിണിയോട് പടവെട്ടിയ പാവപ്പെട്ടവരുടെ നേതാവ് ബി.ആർ.എം ഇതാ വരുന്നു...' പൈലറ്റ് വാഹനത്തിൽനിന്ന് അനൗൺസ്മെൻറ് ഒഴുകിപ്പരക്കുന്നു. പൈലറ്റ് വാഹനത്തിന് തൊട്ടുപിറകിലായി നൂറോളം യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ ബൈക്ക് റാലി. അന്തരീക്ഷത്തിൽ ബി.ആർ.എം തരംഗമുയർത്തി മുദ്യാവാക്യങ്ങൾ മുഴങ്ങി.
വേട്ടയ്ക്കാട്ട് കോണത്താണ് േവറിട്ട സ്വീകരണം. ഇടവഴികളിലെല്ലാം വീട്ടമ്മമാരുൾപ്പെടുന്ന ആൾക്കൂട്ടം ഷെഫീറിനെ കാണാൻ കാത്തുനിൽക്കുന്നു. അവിടങ്ങളിലെല്ലാം വാഹനം നിർത്തിച്ച് ചാടിയിറങ്ങിയ സ്ഥാനാർഥി അവരിലേക്ക് ഓടിയെത്തി. തൊഴുകൈകളോടെ വോട്ട് തേടൽ. നിശ്ചയിച്ചിട്ടില്ലാത്ത പോയൻറുകളിൽ വണ്ടി നിർത്തി സ്ഥാനാർഥി ഇറങ്ങുന്നത് സമയനഷ്ടമുണ്ടാക്കുമെന്ന് ഒപ്പമുള്ളവർ ഓർമപ്പെടുത്തുന്നുണ്ട്.
എങ്കിലും വഴിയിൽ കാത്തുനിൽക്കുന്നവരിലേക്ക് ഓടിയെത്തിതന്നെയാണ് പര്യടനം. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ബി.ആർ.എം. ഷെഫീർ ഞായറാഴ്ച മടവൂർ പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. വൈകുന്നേരം മൂന്നിന് കൊല്ലായിൽ ജങ്ഷനിൽനിന്നാണ് പര്യടനം തുടങ്ങിയത്.
യു.ഡി.എഫ് പ്രവർത്തകരുൾപ്പെടെ വലിയ ആൾക്കൂട്ടമുണ്ട്. ഒപ്പം നാട്ടുകാരുടെ സാന്നിധ്യവും. പത്തോടെ സ്ഥാനാർഥി ഷെഫീറെത്തി. പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. ഒപ്പം കാതടപ്പിക്കുന്ന വെടിക്കെട്ട്. പ്രവർത്തകരുടെ സ്നേഹപ്രകടനങ്ങൾ സ്വീകരിച്ച് വോട്ടർമാർക്കിടയിലേക്ക്. അവരുടെ സ്നേഹത്തിന് മുന്നിൽ കണ്ണുകൾ നിറഞ്ഞ് വികാരാധീനനായി ഷെഫീർ. ഈ സ്നേഹത്തിന് പകരമായി എന്നും മകനെപ്പോലെ കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകിക്കൊണ്ട് പര്യടനവാഹനത്തിലേക്ക്.
റോഡ്ഷോ
എൻ.ഡി.എ സ്ഥാനാർഥി അജി എസ്.ആർ.എമ്മിെൻറ മണ്ഡല പര്യടനം ഞായറാഴ്ച കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിെൻറ റോഡ് ഷോയോടെ ആരംഭിച്ചു. തുടർന്ന് അജി ചെമ്മരുതി പഞ്ചായത്തിൽനിന്നും പര്യടനം ആരംഭിച്ചു.
നിരവധി ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെയാണ് പര്യടനം. പനയറ, തോക്കാട്, ചെമ്മരുതി, കോവൂർ, തച്ചോട് എന്നിവിടങ്ങളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഇത്തവണ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് അജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.