വർക്കലയിൽ ജോയിക്ക് ഇരട്ടി മധുരം
text_fieldsതിരുവനന്തപുരം: കനത്ത പോരാട്ടം നടന്ന വർക്കലയിൽ യു.ഡി.എഫിലെ ബി.ആർ.എം. ഷെഫീറിനെ തോൽപിച്ച് എൽ.ഡി.എഫിലെ വി. ജോയിക്ക് ഉജ്ജ്വല വിജയം. മണ്ഡലത്തിലെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ഒപ്പം എതിർചേരിയിെല ദൗർബല്യങ്ങളുമാണ് ഇക്കുറിയും മണ്ഡലം മുറുക്കിപ്പിടിക്കാൻ ഇടതുമുന്നണിക്ക് കരുത്തായത്. 17821 വോട്ടിെൻറ മേൽകൈയിലാണ് യു.ഡി.എഫിനെ പരാജയപ്പെടുത്തിയത്.കഴിഞ്ഞ തവണത്തെക്കാൾ ലീഡുയർത്തിയാണ് ഇക്കുറി മണ്ഡലം പിടിച്ചതെന്നത് ജോയിയുടെ വിജയത്തിന് ഇരട്ടി മധുരമേകുന്നു. 2016 ൽ 2386 വോട്ടിെൻറ ലീഡിലായിരുന്നെങ്കിൽ ഇക്കുറിയത് 17821 ആയി ഉയർന്നു.
വെട്ടൂർ, മടവൂർ, പള്ളിക്കൽ പഞ്ചായത്തുകളിലൊഴികെ മറ്റിടങ്ങളിലെല്ലാം 2000 ന് മേൽ വോട്ടിെൻറ മേൽകൈയാണ് വി. ജോയിക്കുള്ളത്. തങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പിച്ച് നിർത്തിയതിനൊപ്പം നിഷ്പക്ഷ വോട്ടുകൾകൂടി ഒപ്പം ചേർക്കാൻ ജോയിക്ക് സാധിച്ചതാണ് വിജയവഴി അനുകൂലമാക്കിയത്. പാർട്ടി സംവിധാനം ചിട്ടയായി പ്രവർത്തിച്ചതും പ്രചാരണരംഗത്ത് ആദ്യമെത്തിയത് മുതലുള്ള ആധിപത്യവും പഞ്ചായത്തുകളിലെ മേൽകൈയുെമല്ലൊം ഇടതുമുന്നണിക്ക് അനായാസ വിജയത്തിന് വഴിയൊരുക്കി.
കശുവണ്ടിത്തൊഴിലാളികളടക്കം അടിസ്ഥാന ജനവിഭാഗങ്ങളുടെ വലിയ പിന്തുണയും രാഷ്ട്രീയ ഭേദമന്യേ ജോയിക്ക് ലഭിച്ചെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണത്തേതുപോലെ മുസ്ലിം വോട്ടുബാങ്കിലെ കൃത്യമായ വിഹിതവും ഇടതുമുന്നണിക്ക് കിട്ടി.
അതേസമയം പരമ്പരാഗതായി യു.ഡി.എഫിന് ലഭിച്ചിരുന്നതും അവരെ സംബന്ധിച്ച് നിർണായകവുമായിരുന്ന നല്ലൊരു ശതമാനം വോട്ട് കഴിഞ്ഞതവണത്തേത് പോലെ ഇക്കുറിയും യു.ഡി.എഫിന് േചാർന്നു. സാധാരണക്കാരനായ സ്ഥാനാർഥി എന്ന പരിവേഷവും ഷെഫീറിന് തുണയാകുമെന്ന് പ്രതീക്ഷിച്ചതെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞതവണ ചോർന്ന വോട്ടുകൾ തിരിച്ചുപിടിക്കാൻ വലിയ ശ്രമമുണ്ടായെങ്കിലും ഫലം ചെയ്തില്ല.
അതേസമയം കഴിഞ്ഞതവണ 19872 വോട്ട് പിടിച്ച ബി.ഡി.ജെ.എസിലെ അജി എസ്.ആർ.എമ്മിന് ഇക്കുറി 11214 ആയി വോട്ടുകൾ കുറഞ്ഞു. എസ്.എഫ്.െഎ തിരുവനന്തപുരം ജില്ല പ്രസിഡൻറ്, ഡി.വൈ.എഫ്.െഎ ജില്ല വൈസ് പ്രസിഡൻറ്, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ജില്ല പഞ്ചായത്തംഗം, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, കേരള സർവകലാശാല സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ച വി. ജോയി നിലവിൽ സി.പി.എം ജില്ല കമ്മിറ്റി അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.