ആറ് വാഹനങ്ങൾ അക്രമിസംഘം നശിപ്പിച്ചു
text_fieldsവട്ടിയൂർക്കാവ്: വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആറ് വാഹനങ്ങൾ അക്രമിസംഘം നശിപ്പിച്ചു. ഇതിൽ മൂന്ന് വാഹനങ്ങൾ തീയിട്ടു. വ്യാഴാഴ്ച അർധരാത്രിയോടെ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ലക്ഷംവീട് കോളനിക്ക് സമീപം മണപ്പുറം റോഡിലായിരുന്നു സംഭവം.
ഇവിടെ താമസക്കാരനായ സുരേഷിെൻറയും ബന്ധുക്കളുടെയും വാഹനങ്ങളാണ് അക്രമികൾ നശിപ്പിച്ചത്. സുരേഷിെൻറ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന രണ്ട് സ്കൂട്ടറും ബുള്ളറ്റുമാണ് പൂർണമായും തീയിട്ട് നശിച്ചത്. ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള രണ്ട് മിനിലോറികളും ഒരു മണ്ണുമാന്തി യന്ത്രവും വീടിനുസമീപം റോഡരികിലുണ്ടായിരുന്നു. ഈ വാഹനങ്ങളുടെ മുൻവശത്തെ ഗ്ലാസുകളും അടിച്ചുതകർത്തിട്ടുണ്ട്. സംഭവസമയം സുരേഷും ഭാര്യ മഞ്ജുവും രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നു. തീപിടിച്ച് ബൈക്കിെൻറ ഭാഗങ്ങൾ പൊട്ടിത്തെറിച്ചപ്പോഴുണ്ടായ ശബ്ദം കേട്ടാണ് ഇവർ ഉണർന്നത്.
വാതിൽ തുറന്നുനോക്കിയപ്പോൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ തീ ആളിക്കത്തുന്നതും സമീപം രണ്ട് യുവാക്കളെയും കണ്ടു. ശബ്ദംകേട്ട് നാട്ടുകാർ സ്ഥലത്തെത്തിയതോടെ അക്രമിസംഘം വാഹനങ്ങളിൽ രക്ഷപ്പെട്ടതായി സുരേഷ് പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയെത്തി വാഹനങ്ങളിലെ തീയണച്ചു. തീ പടർന്ന് വീടിനും തകരാർ സംഭവിച്ചു.
വീട്ടിന്പുറത്തെ വയറിങ്ങിനും കേടുപാടുണ്ടായി. സംഭവമറിഞ്ഞ് വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തി. വെള്ളിയാഴ്ച ഉച്ചയോടെ ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. അക്രമികളിൽ മനു എന്നൊരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായും മറ്റ് പ്രതികൾക്കായും പൊലീസ് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.