ആലപ്പുഴയിൽ സംഘർഷം, അക്രമം
text_fieldsകായംകുളം: വോട്ടെടുപ്പിനുശേഷം കോൺഗ്രസ് പ്രവർത്തകർക്കുനേരെ വ്യാപകമായുണ്ടായ ആക്രമണത്തിൽ പ്രതിഷേധം.
കെ.എസ്.യു നിയോജകമണ്ഡലം മുൻ പ്രസിഡൻറ് നൗഫൽ ചെമ്പകപ്പള്ളി (30), യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഫ്സൽ സുജായി (26), ദേവികുളങ്ങരയിൽ കോൺഗ്രസ് പ്രവർത്തകൻ സോമൻ (55) എന്നിവരാണ് ആക്രമണത്തിനിരയായത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ എരുവ മാവിലേത്ത് സ്കൂളിന് സമീപത്ത് െവച്ചാണ് നൗഫലിനെയും അഫ്സലിനെയും മർദിച്ചത്. ഇഷ്ടികക്ക് തലക്ക് അടിയേറ്റ അഫ്സലിന് സാരമായ മുറിവേറ്റു.
നൗഫലിനെ ചവിട്ടിവീഴ്ത്തിയശേഷം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. പാർട്ടി മാറിയ വിരോധമാണ് ദേവികുളങ്ങരയിൽ കോൺഗ്രസ് പ്രവർത്തകനായ സോമനെ (55) ആക്രമിക്കാൻ കാരണമായതെന്നാണ് വിവരം.
സംഭവമറിഞ്ഞ് ചൊവ്വാഴ്ച രാത്രിതന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവ. ആശുപത്രിയിൽ എത്തി. പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി യു.ഡി.എഫുകാർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് മണിക്കൂറുകളോളം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്തു. സൽമാൻ പൊന്നേറ്റിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഇ. സമീർ, സ്ഥാനാർഥി അരിത ബാബു, നേതാക്കളായ എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, എ. ഇർഷാദ്, ജി. രാധാകൃഷ്ണൻ, എം. നൗഫൽ, പി. ബിജു, ഷാജഹാൻ, അസീം നാസർ, ശംഭു പ്രസാദ്, നിതിൻ എ. പുതിയിടം തുടങ്ങിയവർ നേതൃത്വം നൽകി.
എന്‍.ഡി.എ സ്ഥാനാര്‍ഥിയെ വീടുകയറി ആക്രമിച്ചു
മാവേലിക്കര: മാവേലിക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സഞ്ജുവിനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 11ഒാടെയായിരുന്നു ആക്രമണം. പരിക്കേറ്റ സഞ്ജുവിനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആംബുലന്‍സില്‍ എത്തിയ സി.പി.എം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നും വീടുകയറി ആക്രമണം നടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നുവെന്നും സഞ്ജു പറഞ്ഞു. സി.പി.എം ചുനക്കര ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ചാരുംമൂട് ഏരിയ കമ്മിറ്റി അംഗവുമായിരുന്ന സഞ്ജു അടുത്തിടെയാണ് പാര്‍ട്ടിവിട്ട് എന്‍.ഡി.എയിലെത്തിയത്.
ആർ.എസ്.എസ്-സി.പി.എം സംഘർഷം: പ്രതികൾ റിമാൻഡിൽ
തുറവൂർ: കഴിഞ്ഞ ദിവസം വളമംഗലത്തുണ്ടായ ആർ.എസ്.എസ്-സി.പി.എം സംഘർഷത്തിൽ യുവാവിനു പരിക്കേറ്റ സംഭവത്തിൽ കുത്തിയതോട് പൊലീസ് പിടികൂടിയ രണ്ട് സി.പി.എം പ്രവർത്തകരെ റിമാൻഡ് ചെയ്തു.
തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് അറക്കത്തറ കിഴക്കേ നികർത്ത് വീട്ടിൽ അജിത്, രൂപേഷ് എന്നിവരെയാണ് ചേർത്തല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കുത്തിയതോട് പൊലീസ് ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
സംഘർഷത്തിൽ സാരമായി പരിക്കേറ്റ ജിസ്റ്റോയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭരണിക്കാവ് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന സഞ്ജു, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുനക്കര പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. നൂറനാട് പൊലീസ് കേസെടുത്തു.
സി.പി.എം ആക്രമണം അഴിച്ചുവിടുന്നു –ബി.ജെ.പി
മാവേലിക്കര: നിയോജക മണ്ഡലത്തിൽ പരാജയഭീതിപൂണ്ട സി.പി.എം, ബി.ജെ.പി സ്ഥാനാർഥിക്കും കുടുംബത്തിനും പ്രവർത്തകർക്കും നേരെ ആക്രമണം അഴിച്ചുവിടുന്നത് അപലപനീയമാണെന്ന് ബി.ജെ.പി ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ശേഷം ക്ഷീണിതനായി എത്തിയ സഞ്ജുവിനെ പൊലീസ് സാന്നിധ്യത്തിൽ ചുനക്കര പഞ്ചായത്തിെൻറ കീഴിലുള്ള പാലിയേറ്റിവ് യൂനിറ്റിെൻറ ആംബുലൻസിൽ മാരകായുധങ്ങളുമായി എത്തിയ ഡി.വൈ.എഫ്.ഐ സംഘം ആക്രമിക്കുകയായിരുന്നു. സി.പി.എം സംഘത്തിന് ഒത്താശ ചെയ്യുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്.
മർദനത്തെ തുടർന്ന് മാവേലിക്കര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഞ്ജുവിനെ ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ, ജില്ല ജനറൽ സെക്രട്ടറി ഡി. അശ്വനി ദേവ്, സംസ്ഥാന സമിതി അംഗം സന്ദീപ് വജസ്പതി, ജില്ല ട്രഷറർ കെ.ജി. കർത്ത, നിയോജക മണ്ഡലം പ്രസിഡൻറ് കെ.കെ. അനൂപ്, ജനറൽ സെക്രട്ടറിമാരായ കെ.വി. അരുൺ, ഹരീഷ് കാട്ടൂർ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.