വോെട്ടണ്ണൽ: മുൻ സംവിധാനങ്ങൾ പിൻവലിച്ച് കമീഷൻ
text_fieldsതിരുവനന്തപുരം: വോെട്ടണ്ണൽ വിവരങ്ങൾ ലഭ്യമാക്കാൻ മുൻ തെരഞ്ഞെടുപ്പുകളിൽ ഏർപ്പെടുത്തിയിരുന്ന സംവിധാനങ്ങൾ പോലും പിൻവലിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. വോെട്ടണ്ണൽ വിവരം നൽകാൻ മുമ്പ് ഏർപ്പെടുത്തിയിരുന്ന ട്രൻറ് കേരള എന്ന സൈറ്റ് ഇക്കുറിയില്ല. തടസ്സം ഒഴിവാക്കാൻ മാധ്യമങ്ങൾക്ക് നേരിട്ട് നൽകിയിരുന്ന സമാന സംവിധാനവും ഒഴിവാക്കാനാണ് നീക്കം.
കമീഷൻ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയുമാകും വിവരങ്ങൾ ലഭിക്കുക. മാധ്യമങ്ങൾക്ക് ജില്ല കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെൻററുകളിൽ 'ട്രെൻറ് ടി.വി' വഴിയാണ് വിവരങ്ങൾ നൽകുക. പി.ആർ.ഡി സംസ്ഥാനതല മീഡിയ സെൻററും ഒരുക്കും.
സമീപകാല തെരഞ്ഞെടുപ്പുകളിലെല്ലാം ട്രൻറ് കേരള സൈറ്റിെൻറ തടസ്സമില്ലാത്ത ലിങ്ക് മാധ്യമങ്ങൾക്ക് െഎ.പി വിലാസത്തിലൂടെ നൽകിയിരുന്നു. അപ്പപ്പോൾ ലീഡ് നില അറിയിക്കാൻ ഇത് ഏറെ സഹായകമായിരുന്നു. എൻകോർ എന്ന സംവിധാനമാണ് പുതുതായി വരുന്നത്. ഇത് കമീഷെൻറ വെബ്സൈറ്റും ആപ്പും വഴി ലഭ്യമാക്കും. മാധ്യമങ്ങൾക്ക് പ്രത്യേക ലൈൻ ഇല്ലാതിരുന്നാൽ വിവരങ്ങൾ തടസ്സമില്ലാതെ ലഭിക്കുക എളുപ്പമാകില്ല. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ഒരു വെബ്സൈറ്റ് ആയാൽ പെെട്ടന്ന് ഹാങ് ആകുമെന്ന ആശങ്കയുണ്ട്.
തെരഞ്ഞെടുപ്പിെൻറ തുടക്കം മുതൽ വിവരങ്ങൾ ലഭ്യമാക്കുന്നത് കമീഷൻ പരിമിതപ്പെടുത്തിയിരുന്നു. പത്രിക സമർപ്പണ വിവരങ്ങളും അന്തിമ പോളിങ് ശതമാനവും ലഭ്യമാകുന്നതിനും പ്രയാസം നേരിട്ടിരുന്നു. അന്തിമ പോളിങ് ശതമാനം ലഭിച്ചത് ദിവസങ്ങൾക്ക് ശേഷമാണ്.
ആദ്യഘട്ടത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ വാർത്തസമ്മേളനം നടത്തി വിവരങ്ങൾ ലഭ്യമാക്കിയിരുന്നു. എന്നാൽ വോെട്ടടുപ്പിന് മുമ്പ് അദ്ദേഹം വാർത്തസമ്മേളനം നടത്തിയില്ല.
വാർത്തകുറിപ്പിലൂടെയാണ് വിവരങ്ങൾ നൽകുന്നത്. സാധാരണ മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർമാർ വാർത്തസമ്മേളനം നടത്തി വിവരങ്ങൾ നൽകിയിരുന്നു. തെരഞ്ഞെടുപ്പ് നടപടികളുടെ ആദ്യഘട്ടത്തിൽ മാധ്യമപ്രവർത്തകർക്ക് വാട്സ്ആപ് ഗ്രൂപ് വഴി വിവരങ്ങൾ നൽകിയിരുന്നു. പിന്നീട് അത് അവസാനിപ്പിച്ചു.
ഗ്രൂപ് തന്നെ ഒഴിവാക്കി. പ്രധാന ഉദ്യോഗസ്ഥരെ ഫോണിൽ ലഭിക്കാനും പ്രയാസമുണ്ട്. ഇരട്ടവോട്ട് വിവാദം വന്നതോടെയാണ് നിയന്ത്രണം വന്നത്. പി.ആർ.ഡി വഴിയാണ് മാധ്യമങ്ങൾക്ക് വിവരം നൽകുന്നത്. രണ്ട് വർഷം മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിലും വിവരങ്ങൾ സുഗമമായി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.