നേമം നിലനിർത്തും; അഞ്ചു സീറ്റുവരെ ജയിക്കുമെന്നും ബി.ജെ.പി
text_fieldsതിരുവനന്തപുരം: സിറ്റിങ് സീറ്റായ നേമം നിലനിർത്തുമെന്നും മൂന്നുമുതൽ അഞ്ച് സീറ്റുകളിൽവരെ ജയിക്കുമെന്നും ബി.ജെ.പിയുടെ പ്രാഥമിക വിലയിരുത്തൽ.
എന്നാൽ, ഏറെ സാധ്യത കൽപിച്ചിരുന്ന പല മണ്ഡലങ്ങളിലും ക്രോസ് വോട്ടിങ്ങും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമുണ്ടായെന്ന ആശങ്കയുമുണ്ട്.
നേമത്ത് കനത്ത ത്രികോണമത്സരം നടന്നെങ്കിലും മൂന്ന് മുന്നണികളും അവരുടേതായ വോട്ട് പിടിക്കുന്നതിനാൽ സീറ്റ് നിലനിർത്തുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ഇവിടെ പോളിങ് ശതമാനത്തിൽ കുറവുണ്ടായെങ്കിലും തങ്ങളുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തിയെന്നും അവർ പറയുന്നു.
നേമത്തിന് പുറമെ മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂർക്കാവ്, മലമ്പുഴ, ചാത്തന്നൂർ, അടൂർ എന്നിവിടങ്ങളിലാണ് ബി.ജെ.പി പ്രതീക്ഷവെക്കുന്നത്. മഞ്ചേശ്വരത്ത് മുസ്ലിം വോട്ടുകളുടെ ഏകീകരണം ഇക്കുറിയുമുണ്ടായതായി ആശങ്കയുണ്ട്. എന്നാൽ, അതിനെ അതിജീവിക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഭൂരിപക്ഷ വോട്ടുകൾക്ക് പുറമെ നിഷ്പക്ഷവോട്ടുകളും ഇ. ശ്രീധരന് കിട്ടിയേക്കും.
മലമ്പുഴയിൽ സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാർ ജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇവിടെയും ക്രോസ്വോട്ടിെൻറ ആശങ്കയുണ്ട്.
വട്ടിയൂർക്കാവിൽ പോളിങ് ശതമാനത്തിലുണ്ടായ ഇടിവും ത്രികോണമത്സരവും വി.വി. രാജേഷിന് അനുകൂലമാകുമെന്ന പ്രതീക്ഷയും മറച്ചുെവക്കുന്നില്ല. 45,000 ത്തിലധികം വോട്ട് മണ്ഡലത്തിൽ നേടാൻ സാധിക്കും. ഒപ്പം യു.ഡി.എഫ് സ്ഥാനാർഥി കാഴ്ചവെച്ച നല്ല മത്സരം ബി.ജെ.പിക്ക് ഗുണമാകുമെന്നും അവർ സ്വപ്നം കാണുന്നു.
ചാത്തന്നൂർ, അടൂർ, കഴക്കൂട്ടം, തിരുവനന്തപുരം ഉൾപ്പെടെ മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചെവച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഉൾപ്പെടെ ക്രിസ്ത്യൻ സ്വാധീന മണ്ഡലങ്ങളിലും വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.