കോടതി നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതിയോട് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: ഒരു നിയന്ത്രണവുമില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അവസരമൊരുക്കി കോവിഡ് വ്യാപനം അതിരൂക്ഷമാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതി നിർദേശത്തിനു പിന്നാലെ കമീഷൻ കോടതിയിൽ. ഇത്തരം വാക്കാലുള്ള നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കരുതെന്നാണ് കമീഷെൻറ ആവശ്യം.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നതിൽ തെരഞ്ഞെടുപ്പ് പ്രചാരണം കാരണമായെന്ന് തെളിയിക്കുന്നതൊന്നുമില്ലെന്നും കോവിഡ് അധികമുള്ള സംസ്ഥാനങ്ങളെല്ലാം തെരഞ്ഞെടുപ്പ് നടന്നവയല്ലെന്നും കമീഷൻ വാദിച്ചു.
കോടതി നിരീക്ഷണം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ദുഃഖിപ്പിച്ചുവെന്ന് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. 'രാജ്യത്തെ തെരഞ്ഞെടുപ്പ് കമീഷെൻറ പ്രതിഛായക്ക് ഇത് കളങ്കമുണ്ടാക്കി. തെരഞ്ഞെടുപ്പ് നടത്തുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം മാത്രതമാണ് നിർവഹിച്ചത്'- പരാതിയിൽ പറയുന്നു. കോടതി നിരീക്ഷണത്തിനു ശേഷം പശ്ചിമ ബംഗാളിൽ കൊലപാതക കുറ്റം ആരോപിച്ച് കമീഷനെതിരെ പൊലീസ് കേസ് ഉണ്ടെന്നും കൂട്ടിേച്ചർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.