മോദിയെയും ഇ.പി.എസിനെയും ലക്ഷ്യമിട്ട് കമൽഹാസൻ; 'ഇരുട്ടിൽ നിന്ന് വെളിച്ചത്തേക്ക് വരാൻ ഒരു വഴി മാത്രം' -വിഡിയോ
text_fieldsചെൈന്ന: നരേന്ദ്രമോദിയെയും, എടപ്പാടി പളനി സ്വാമിയെയും ലക്ഷ്യം വെച്ച് കമൽഹാസന്‍റെ തെരഞ്ഞെടുപ്പ് വിഡിയോ. ഗാന്ധിജിയുടെ പ്രതിമക്കരികിൽ നിന്നാണ് വിഡിയോയിലുടെ അദ്ദേഹം സംസാരിക്കുന്നത്.
ഗാന്ധിജിയും അംബേദ്കറും വിഭാവനം ചെയ്ത രാജ്യത്തിന് പകരം, ഇവിടെ വളർന്നത് അസ്ഥിരതയും അനീതിയുമാണ്. ഗാന്ധിജി ജീവനോടെ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ സന്തോഷത്തോടെ ഇരിക്കുമായിരുന്നോ.അദ്ദേഹം സ്വപ്നം കണ്ട ഇന്ത്യക്ക് പകരം തൊഴിലില്ലായ്മയും, വിലവർദ്ധനയും, കൊലപാതകങ്ങളുമാണ് ഈ രാജ്യത്ത് വർദ്ധിച്ചത്.
உதவாது இனி ஒரு தாமதம்
— Kamal Haasan (@ikamalhaasan) March 24, 2021
உடனே விழி தமிழா! #நேர்மையின்_ஒளி_பரவட்டும் #TNElection2021 @maiamofficial https://t.co/cWW3K4xBcj pic.twitter.com/Bg7zHijCRL
അംബേദ്കർ രൂപകൽപന ചെയ്ത ഭരണഘടന സംരക്ഷിക്കുമെന്നും സ്വാതന്ത്ര്യം നൽകുമെന്നാണ് നമ്മൾ മനസിലാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ അധികാരത്തിലിരിക്കുന്ന ചിലരാണ് എന്ത് തിന്നണം, കുടിക്കണം, എന്ത് ചിന്തിക്കണമെന്ന് നമ്മളോട് പറഞ്ഞോണ്ടിരിക്കുന്നതെന്നും അദ്ദേഹം വിഡിയോയിൽ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.