Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2021 5:43 PM IST Updated On
date_range 24 March 2021 5:43 PM ISTസ്ഥാനാർഥിക്ക് അനുകൂലമായ നിലപാടെടുത്ത കലക്ടറെയും എസ്.പിയെയും തെരഞ്ഞെടുപ്പ് കമീഷൻ സ്ഥലം മാറ്റി
text_fieldsbookmark_border
ചെന്നൈ: കോയമ്പത്തൂർ ജില്ല കലക്ടർ രാജാമണി, സിറ്റി പൊലീസ് കമീഷണർ സുമിത്ശരൺ എന്നിവരെ സ്ഥലംമാറ്റി തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവായി.
ബി.ജെ.പി - അണ്ണാ ഡി.എം.കെ സഖ്യത്തിനും ജില്ലയിൽനിന്നുള്ള അണ്ണാ ഡി.എം.കെ മന്ത്രി എസ്.പി വേലുമണിക്കും അനുകൂലമായാണ് കലക്ടറും പൊലീസ് കമീഷണറും പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
കോയമ്പത്തൂർ ജില്ല കലക്ടറായി എസ്.നാഗരാജൻ, സിറ്റി പൊലീസ് കമീഷണറായി ഡേവിഡ്സൺ ദേവാശീർവാദം എന്നിവരെ പകരം നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story