അപരശല്യം അതിരുവിട്ടു; ആറാംനമ്പർ പലഹാരവുമായി ക്രമനമ്പർ പഠിപ്പിച്ച് പ്രവർത്തകർ
text_fieldsമാവൂർ (കോഴിക്കോട്): അപരശല്യം വിനയാകുമെന്ന ഭയത്താൽ പട്ടികയിൽ സ്ഥാനാർഥിയുടെ ക്രമ നമ്പർ വോട്ടർമാരുടെ മനസ്സിലുറപ്പിക്കാൻ വ്യത്യസ്ത തന്ത്രവുമായി പ്രവർത്തകർ. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണയുടെ പ്രചാരണത്തിന് മാവൂരിലെ പ്രവർത്തകർ രംഗത്ത് ഇറങ്ങിയത് കൗതുകമായി. വോട്ടുയന്ത്രത്തിൽ ദിനേശ് പെരുമണ്ണ ആറാമനാണ്. ഇത് വോട്ടർമാരുടെ മനസ്സിൽ ആഴത്തിൽ പതിക്കുന്നതിന് 'ആറാം നമ്പർ' (ഡയമണ്ട് കട്ട്) എന്ന പേരിലറിയപ്പെടുന്ന പലഹാരവുമായി വീടുകളിൽ ചെന്നാണ് പ്രചാരണം.
കോണിക്കും കൈപ്പത്തിക്കും പകരം ചിഹ്നം ഓട്ടോറിക്ഷയായതും ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് വേറിട്ട ശൈലി. വോട്ടുയന്ത്രത്തിൽ ദിനേശ് പെരുമണ്ണ കഴിഞ്ഞ് യഥാക്രമം ഏഴ്, എട്ട് ക്രമ നമ്പറുകളിലായി തൊട്ടുതാഴെ അപരൻമാരായി ദിനേശൻ പാക്കത്തും ദിനേശൻ മുണ്ടക്കലുമുണ്ട്്. ഇതിലൊരാളുടെ ചിഹ്നത്തിന് ഓട്ടോറിക്ഷയുമായി സാമ്യവുമുണ്ട്. ഈ സാഹചര്യത്തിലാണ് വോട്ടർമാരെ ക്രമനമ്പർ പഠിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.