കേവല ഭൂരിപക്ഷ കടമ്പ കടന്ന് തൃണമൂലും ഡി.എം.കെയും; അസമിൽ ബി.ജെ.പി ഭരിക്കും?
text_fieldsകൊൽക്കത്ത: കേരളത്തിന് പുറത്തെ സംസ്ഥാനങ്ങളിൽ കേവല ഭൂരിപക്ഷ കടമ്പ കടന്ന് തൃണമൂലും ഡി.എം.കെയും. രാജ്യത്ത് ഏറ്റവും കടുത്ത പോരാട്ടം കണ്ട പശ്ചിമ ബംഗാളിൽ പ്രവചനങ്ങളെ സാധുവാക്കി തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് ഏകദേശം ഉറപ്പായി. തുടക്കത്തിൽ മാറിമറിഞ്ഞ ഫലങ്ങൾ അവസാനം ഒറ്റക്കുപിടിച്ച തണമൂൽ അവസാന സൂചനകളിൽ 166 സീറ്റുകളിൽ മുന്നിലാണ്. കഴിഞ്ഞ തവണ നേടിയതിനെക്കാൾ മൂന്നു സീറ്റ് മുന്നിൽ. ബി.ജെ.പി 121 സീറ്റുകളിലും മുന്നിട്ട് നിൽക്കുേമ്പാൾ കോൺഗ്രസും ഇടതും ഒന്നിച്ച് മത്സരിച്ചിട്ടും സംപൂജ്യരാകുമോ എന്ന ആധി നിലനിൽക്കുകയാണ്. ഇതുവരെ മൂന്നു സീറ്റിലാണ് സഖ്യം മുന്നിലുള്ളത്.
ഭരിക്കാൻ 118 സീറ്റ് വേണ്ട തമിഴ്നാട്ടിൽ 145 ഇടത്ത് ലീഡുമായി ഡി.എം.കെ ഏറെ മുന്നിലാണ്. മൂന്നക്കം കടക്കാനാവാതെ ഉഴറുന്ന എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് ഇതുവരെ 85 സീറ്റിലാണ് മുൻതൂക്കം. കമൽ ഹാസന് ലീഡുണ്ട്.
ഭരണത്തുടർച്ച ലക്ഷ്യമിട്ട് കടുത്ത പോരാട്ടം നയിച്ച ബി.ജെ.പി അസമിൽ ഭരണം നിലനിർത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ഏറ്റവുമൊടുവിലെ ഫലങ്ങളിൽ 79 ഇടത്ത് ബി.ജെ.പി സഖ്യം മുന്നിലാണ്. കോൺഗ്രസ് സഖ്യത്തിന് 38 ഇടത്തേ ലീഡുള്ളൂ.
പോണ്ടിച്ചേരിയിൽ ബി.ജെ.പി സഖ്യം 10 ഇടത്തും കോഗ്രസ് മൂന്നിടത്തും മുന്നേറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.