പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം; അഞ്ചു മരണം- കൊല്ലപ്പെട്ടത് തൃണമൂൽ പ്രവർത്തകരെന്ന്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച് ബിഹാറിൽ നാലാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. വോട്ടുചെയ്യാൻ കാത്തുനിന്നയാൾക്കു നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചപ്പോൾ സംഘർഷ സ്ഥലത്ത് കേന്ദ്ര സേന നടത്തിയ വെടിവെപ്പിൽ നാലു പേരും കൊല്ലപ്പെട്ടു.
സീതൽകച്ചിയിലെ പത്താൻതുലിയിലൽ തൃണമൂൽ- ബി.ജെ.പി സംഘട്ടനത്തിനിടെയാണ് കന്നി വോട്ടറായ ആനന്ദ് ബർമൻ കൊല്ലപ്പെട്ടത്. 11.30 ഓടെ ഇരു കക്ഷികളും വീണ്ടും ഏറ്റുമുട്ടിയതോടെ കേന്ദ്ര സേന വെടിവെപ്പ് നടത്തുകയായിരുന്നു. ഒരു പോളിങ് സ്റ്റേഷനിൽ 200ലേറെ പേർ കടന്നുകയറാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു വെടിവെപ്പ്. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ടവർ തങ്ങളുടെ പ്രവർത്തകരാണെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടു. ''നേരെ ചൊെവ്വ തോൽപിക്കാനാകാതെ വരുേമ്പാൾ വെടിവെച്ചുകൊല്ലുന്നതാണ് നിങ്ങളുടെ രീതി'യെന്ന് തൃണമൂൽ എം.പി ഡെറക് ഒ ബ്രിയൻ കുറ്റപ്പെടുത്തി. വെടിവെപ്പ് നടന്ന സ്ഥലത്തെ മുതിർന്ന ഉദ്യോഗസ്ഥരെ അടുത്തിടെയായി തെരഞ്ഞെടുപ്പ് കമീഷൻ മാറ്റിയതായും ഇരുകൈകളിലുമിപ്പോൾ രക്തം കറപിടിച്ചുനിൽക്കുന്നുണ്ടെന്നും ഒ ബ്രിയൻ ട്വിറ്ററിൽ കുറിച്ചു.
എന്നാൽ, കേന്ദ്ര സേനക്കുനേരെ അക്രമത്തിന് തൃണമൂൽ നേതൃത്വം പ്രേരണ നൽകുകയായിരുന്നുവെന്നും മരണത്തിന് അവർ തന്നെയാണ് ഉത്തരവാദികളെന്നും കൂച്ച് ബിഹാർ ഉൾപെടുന്ന ദിൻഹട്ടയിൽനിന്നുള്ള ബി.ജെ.പി പാർലമെന്‍റംഗമായ നിസിത് പ്രമാണിക് കുറ്റപ്പെടുത്തി.
കൊലപാതകം സംബന്ധിച്ച് തൃണമൂൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് കമീഷനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.