'ഞാൻ നിങ്ങളുടെ പാർട്ടിയിലെ മെമ്പറല്ല, എന്നെ നിയന്ത്രിക്കുന്നതിനു പകരം ആഭ്യന്തരമന്ത്രിയെ നിയന്ത്രിക്കൂ' മോദിയോട് മമത
text_fieldsകൂച്ച് ബിഹാർ: താൻ നന്ദിഗ്രാമിൽ നിന്നും ജയിക്കുമെന്ന് ഉറപ്പാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമത മറ്റൊരു മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന മോദിയുടെ പരിഹാസത്തിന് മറുപടിയായാണ് മമത ഇങ്ങനെ പറഞ്ഞത്. നന്ദിഗ്രാമിൽ ജയിക്കുമോയെന്ന് മമതക്ക് സംശയമുണ്ടെന്നും അതിനാൽ മറ്റൊരു സീറ്റിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമായിരുന്നു മോദി പറഞ്ഞത്.
'ഞാൻ ഏതു സീറ്റിൽ നിന്നും മത്സരിക്കണമെന്ന് നിർദേശിക്കാൻ ഞാൻ നിങ്ങളുടെ പാർട്ടി മെമ്പറല്ല. നന്ദിഗ്രാമിൽ നിന്നാണ് ഞാൻ മത്സരിക്കുന്നത്. അവിടെനിന്ന് ജയിക്കുകയും ചെയ്യും.' മമത പറഞ്ഞു.
മറ്റൊരു മണ്ഡലത്തിൽ നിന്നും ദീദി മത്സരിക്കുന്നുവെന്ന ഊഹാപോഹങ്ങളുണ്ട്. അതേക്കുറിച്ച് ദീദി മറുപടി പറയണം എന്നായിരുന്നു മോദി ആവശ്യപ്പെട്ടത്.
'ദീദി ഭൻവാരി പൂരിൽ നിന്നും നന്ദിഗ്രാമിലേക്ക് വന്നു. പിന്നീടാണ് ഇവിടെയെത്തിയത് അബദ്ധമായെന്ന് മനസ്സിലായത്. നന്ദിഗ്രാമിൽ മൂന്ന് ദിവസമായി കാമ്പ് ചെയ്യാൻ നിർബന്ധിതയായിരിക്കുകയാണ് ദീദി.- മോദി പറഞ്ഞു.
'ആദ്യം താങ്കൾ തങ്കളുടെ ആഭ്യന്തര മന്ത്രിയെ നിയന്ത്രിക്കൂ.. എന്നിട്ടുമതി മതി ഞങ്ങളെ ഉപദേശിക്കുന്നത്. ഞങ്ങളെ നിയന്ത്രിക്കാൻ ഞങ്ങൾ നിങ്ങളുടെ പാർട്ടി മെമ്പർമാരല്ല' എന്നും മമത പറഞ്ഞു.
'ദീദി നന്ദിഗ്രാമിൽ ജയിക്കും. മറ്റൊരു സീറ്റിൽ നിന്ന് മത്സരിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. 2024ൽ മത്സരിക്കാൻ വാരാണസിയല്ലാതെ മറ്റൊരു സീറ്റ് മോദി കണ്ടുവെക്കുന്നത് നല്ലതാണ്' തൃണമൂൽ കോൺഗ്രസ് മോദിക്ക് ഉത്തരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.