ആസാമിലും ബംഗാളിലും മികച്ച പോളിങ്; ഉച്ച മൂന്നുവരെ 68 ശതമാനം; തമിഴ്നാട്ടിൽ 54
text_fieldsകൊൽക്കത്ത: വിവിധ ഘട്ടങ്ങളിലായി അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ജനവിധി തേടുന്ന ചൊവ്വാഴ്ച മികച്ച പോളിങ്. കേരളത്തിനു പുറമെ പശ്ചിമ ബംഗാൾ, ആസാം, കേരള, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 824 മണ്ഡലങ്ങളിൽ ഇന്നു മാത്രം 475 ഇടത്ത് പോളിങ് പുരോഗമിക്കുകയാണ്.
മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ 31 മണ്ഡലങ്ങളിലാണ് പോളിങ് അവസാന ഘട്ടത്തോടടുത്തുനിൽക്കുന്നത്. ഇവിടെ മാത്രം ഉച്ച മൂന്നു വരെ 68 ശതമാനമാണ് പോളിങ്. 126 മണ്ഡലങ്ങളുള്ള ആസാമിൽ 40 എണ്ണം ഇന്ന് ജനവിധി തേടുകയാണ്. ഇവിടെ ഉച്ച മൂന്നുവരെ 68 ശതമാനമാണ് പോളിങ്. മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ആസാമിൽ ഇന്ന് അവസാനിക്കുേമ്പാൾ പശ്ചിമ ബംഗാളിൽ അഞ്ചു ഘട്ടങ്ങൾ കൂടി ബാക്കിയുണ്ട്. ബംഗാളിൽ തൃണമൂലും ബി.ജെ.പിയും തമ്മിലാണ് മുഖ്യ അങ്കമെങ്കിൽ ആസാമിൽ ബി.ജെ.പിയുടെ മറുവശത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാസഖ്യമാണ്. തമിഴ്നാട്ടിൽ 234 സീറ്റിലേക്കും ഇന്നാണ് തെരഞ്ഞെടുപ്പ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 54 ശതമാനമാണ് സംസ്ഥാനത്ത് പോളിങ്. പുതുച്ചേരിയിൽ 67 ശതമാനവും കേരളത്തിൽ 59ഉമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.