അവസാന മണിക്കൂറിൽ രാഹുലും
text_fieldsസിലിഗുരി: പശ്ചിമ ബംഗാളിൽ ഇതുവരേയും കടന്നുനോക്കാതിരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രചാരണത്തിന് അരങ്ങേറ്റം കുറിച്ചത് അഞ്ചാംഘട്ടത്തിെൻറ അവസാന മണിക്കൂറിൽ. കേരളത്തിലും അസമിലും ഇടതടവില്ലാതെ വന്ന് പ്രചാരണം നടത്തിയ രാഹുൽ ഗാന്ധി ബംഗാളിലേക്ക് കടക്കുന്നില്ലെന്ന ഇടതുകേന്ദ്രങ്ങളുടെയും ബംഗാൾ കോൺഗ്രസിെൻറയും ആവലാതികൾക്കൊടുവിലാണ് ഈ വരവ്.
ഉത്തർ ദിനാജ്പൂരിലെ ഗോൾപൊകോർ ലോധൻ സ്കൂൾ ഗ്രൗണ്ടിലായിരുന്നു ആദ്യ പ്രചാരണ റാലി. വിേദ്വഷമല്ലാതൊന്നും രാജ്യത്തിന് സംഭാവന ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ബി.ജെ.പിയെ കടന്നാക്രമിച്ച രാഹുൽ ജോലി കിട്ടാൻ പണം നൽകേണ്ടി വരുന്ന ഏക സംസ്ഥാനമാണെന്ന് ആരോപിച്ച് തൃണമൂലിെൻറ ദുർഭരണത്തെയും കുറ്റപ്പെടുത്തി. വടക്കൻ ബംഗാളിലെ ന്യൂനപക്ഷ വോട്ടർമാരുള്ള മണ്ഡലങ്ങളിലാണ് കോൺഗ്രസിനുള്ള പ്രതീക്ഷ. എന്നാൽ മാറിയ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസ് ശുഭപ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങൾ കൂടിയാണിത്.
അത് തകർക്കാൻ ബി.ജെ.പിയും മുസ്ലിം സ്ഥാനാർഥികളെ നിർത്തിയ കാഴ്ചയാണ് വടക്കൻ ബംഗാളിൽ. 2006ൽ കോൺഗ്രസിലെ ദീപാ ദാസ് മുൻഷി ജയിക്കുന്നത് വരെ 1977 മുതൽ ഫോർവേഡ് ബ്ലോക്കിെൻറ കുത്തകയായിരുന്നു ഗോൾപൊകോർ മണ്ഡലം.
2011ൽ കോൺഗ്രസ് എം.എൽ.എയായി വിജയിച്ച് 2016ൽ തൃണമൂലിലേക്ക് മാറി എം.എൽ.എ സ്ഥാനം നില നിർത്തി മന്ത്രിയായ ഗുലാം റബ്ബാനി തെൻറ ഹാട്രിക് ജയത്തിന് തൃണമൂൽ ടിക്കറ്റിലാണിക്കുറിയും. ഗുലാം റബ്ബാനിക്കെതിരെ അദ്ദേഹത്തിെൻറ അനിയനും ബദ്ധവൈരിയുമായ ഗുലാം സർവറിനെയാണ് ബി.ജെ.പി നിർത്തിയിരിക്കുന്നത്. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ അക്രമത്തിൽ തന്നെ പിടികൂടി ജയിലിലടച്ചതിന് പിന്നിൽ സ്വന്തം സഹോദരനാണെന്ന് പറഞ്ഞാണ് സർവർ ബി.ജെ.പി സ്ഥാനാർഥിയായത്. ബന്ധുക്കളും സുഹൃത്തുക്കളുമായവർ ഇരുവർക്കും പിന്നിൽ അണി നിരന്നതോടെ ന്യൂനപക്ഷ വോട്ടുകളിലുണ്ടായ ഭിന്നിപ്പിന് പുറമെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി അമീൻ അഅ്സമിെൻറ സാന്നിധ്യം.
രാഹുൽ വന്ന ഗോൾപൊകോറിനടുത്തുള്ള ഉത്തർ ദിനാജ്പൂരിലെ തന്നെ കരന്ധിഘി നിയമസഭ മണ്ഡലത്തിലും സമാനമാണ് സ്ഥിതിയെന്ന് പ്രൈമറി സ്കൂൾ നടത്തുന്ന മിഅ്റാജ് പറയുന്നു.
തൃണമൂൽ കോൺഗ്രസിെൻറ ഗൗതം പാൽ മത്സരിക്കുന്ന 55 ശതമാനം മുസ്ലിംകളുള്ള കരന്ധിഘിയിൽ മഹാസഖ്യത്തിെൻറ ഇടതുപക്ഷ സ്ഥാനാർഥി ഹഫീസ് ഇഖ്ബാൽ പിടിക്കുന്ന ഓരോ വോട്ടിലുമാണ് ബി.ജെ.പിയുടെ കണ്ണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.