Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തെരഞ്ഞെടുപ്പ്​ കമീഷൻ എ​െൻറ ഭർത്താവിനെ കൊന്നു- ബംഗാളിൽ കോവിഡ്​ ബാധിച്ച്​ മരിച്ച തൃണമൂൽ സ്​ഥാനാർഥിയുടെ ഭാര്യ കേസ്​ നൽകി
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightWest Bengalchevron_right'തെരഞ്ഞെടുപ്പ്​ കമീഷൻ...

'തെരഞ്ഞെടുപ്പ്​ കമീഷൻ എ​െൻറ ഭർത്താവിനെ കൊന്നു'- ബംഗാളിൽ കോവിഡ്​ ബാധിച്ച്​ മരിച്ച തൃണമൂൽ സ്​ഥാനാർഥിയുടെ ഭാര്യ കേസ്​ നൽകി

text_fields
bookmark_border

കൊൽക്കത്ത: കോവിഡ്​ പടരുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെട്ട്​ ഒറ്റത്തവണയായി ചുരുക്കണമെന്ന്​ നിരന്തരം ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ എട്ടുഘട്ടമാക്കി പശ്​ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ്​ നടത്തിയ തെരഞ്ഞെടുപ്പ്​ കമീഷനെതിരെ കേസ്​. കഴിഞ്ഞ ദിവസം മരിച്ച തൃണമൂൽ കോൺഗ്രസ്​ സ്​ഥാനാർഥി കാജൽ സിൻഹയുടെ ഭാര്യ നന്ദിത സിൻഹയാണ്​ ത​െൻറ ഭർത്താവിനെ കൊപാതകം നടത്തിയത്​ കമീഷനാണെന്ന്​ കുറ്റപ്പെടുത്തി പൊലീസിൽ പരാതി നൽകിയത്​. ഡെപ്യൂട്ടി ​തെരഞ്ഞെടുപ്പ്​ കമീഷണർ സുദീപ്​ ജെയ്​നും സഹഉദ്യോഗസ്​ഥരും കാണിച്ചത്​ നിരുത്തരവാദപരമായ സമീപനമാണെന്നും സ്വാർഥ താൽപര്യങ്ങൾക്ക്​ മാത്രമാണ്​ അവർ മുൻഗണന നൽകിയതെന്നും കുറ്റപ്പെടുത്തി.

'രാജ്യം മുഴുക്കെ കോവിഡ്​ പ്രതിസന്ധിയിൽ ഉഴറിയ ഘട്ടമായിട്ടും ബംഗാളിൽ മാർച്ച്​ 27 മുതൽ ഏപ്രിൽ 29 വരെ എട്ടു ഘട്ടങ്ങളിലാക്കാൻ തെരഞ്ഞെടുപ്പ്​ കമീഷൻ തീരുമാനിക്കുകയായിരുന്നു. തമിഴ്​നാട്​, കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഇത്​ ഒരു ഘട്ടത്തിൽ തന്നെ പൂർത്തിയാക്കുകയും ചെയ്​തു. ആസാമിൽ മൂന്നു ഘട്ടങ്ങളിലും അവസാനിപ്പിച്ചു. അവശേഷിച്ച ഘട്ടങ്ങളെങ്കിലും ഒന്നാക്കാൻ ഏപ്രിൽ 16നും 20നും രണ്ടുതവണ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്​ ആവശ്യപ്പെട്ടതാണ്​. പക്ഷേ, കണ്ണിൽ പൊടിയിടുന്ന നടപടികളുമായി അവ തിരസ്​കരിച്ചു. കൽക്കത്ത ഹൈക്കോടതി മുന്നറിയിപ്പ്​ നൽകിയിട്ടും തലയിൽ തൂങ്ങിനിൽക്കുന്ന മഹാദുരന്തത്തെ കുറിച്ച എല്ലാ സൂചനകളും കമീഷൻ അവഗണിക്കുകയായിരുന്നു''- പരാതിയിൽ പറയുന്നു.

അഞ്ചു സംസ്​ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്​ നടത്തിയ കമീഷൻ രീതിക്കെതിരെ കഴിഞ്ഞ ദിവസം മദ്രാസ്​ ഹൈക്കോടതി രൂക്ഷ ഭാഷയിൽ പ്രതികരിച്ചിരുന്നു. കോവിഡ്​ രണ്ടാം തരംഗത്തിന്​ തെരഞ്ഞെടുപ്പ്​ കമീഷൻ ഒറ്റക്ക്​ കാരണക്കാരാണെന്നും അവർക്ക്​ എതിരെ വധശിക്ഷക്ക്​ കേസ്​ എടുക്കണമെന്നുമായിരുന്നു കോടതി നിർദേശം. എന്നാൽ, സുരക്ഷ നടപടികൾ സ്വീകരിക്കലും നടപ്പാക്കലും സംസ്​ഥാന സർക്കാറുകളുടെ ചുമതലയാണെന്നും തെരഞ്ഞെടുപ്പ്​ സുതാര്യമായി നടക്കുന്നുവെന്ന്​ ഉറപ്പാക്കൽ മാത്രമാണ്​ തങ്ങളുടെ ജോലിയെന്നുമായിരുന്നു കമീഷ​െൻറ പ്രതികരണം.

അതേ സമയം, തെരഞ്ഞെടുപ്പ്​ കാലത്ത്​ ബംഗാളിൽ ക്രമസമാധാന ചുമതല കൂടി വഹിച്ചത്​ കമീഷനാണെന്നും അതിനായി കേന്ദ്ര അർധ സൈനി ക വിഭാഗങ്ങൾ എത്തിയതാണെന്നും നന്ദിത സിൻഹ ചൂണ്ടിക്കാട്ടി.

ബംഗാൾ പിടിക്കാൻ ഇറങ്ങിയ ബി.ജെ.പിയുടെ ശിങ്കിടിയായി തെരഞ്ഞെടുപ്പ്​ കമീഷൻ പ്രവർത്തിക്കുകയാണെന്നും തെരഞ്ഞെടുപ്പിനു ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും നേരത്തെ മുഖ്യമന്ത്രി മമത ബാനർജി വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionMurder CasesCovidTrinamool Candidate
News Summary - Trinamool Candidate Dies Of Covid, Wife Accuses Election Body Of Murder
Next Story