ബംഗാളിൽ 200 സീറ്റ് പിന്നിട്ട് തൃണമൂൽ; നന്ദിഗ്രാം തോറ്റാലും ദീദി ഭരിക്കും
text_fieldsകൊൽക്കത്ത: നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്കു മുന്നിൽ കാലിടറിയാലും സംസ്ഥാനം ഭരിക്കാനാമെന്ന ഉറപ്പിൽ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പ് നടന്ന 292 സീറ്റിൽ 203 എണ്ണത്തിലും തകർപ്പൻ മുന്നേറ്റവുമായി തൃണമൂൽ അധികാരം ഉറപ്പാക്കി കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി മുതൽ അമിത് ഷാവരെ നേതാക്കളെല്ലാം പറന്നെത്തുകയും മമതയെ കേന്ദ്രീകരിച്ച് കടുത്ത പ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്തിട്ടും ദീദിയെ കൈയൊഴിയാൻ നാട്ടുകാർ തീരുമാനിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പ് ഫലം നൽകിയ പ്രതീക്ഷകളിൽ അധികാരത്തിലേറാമെന്ന കാത്തിരിപ്പാണ് ഇതോടെ പാഴായത്. 100 സീറ്റ് പോലും നേടാനായില്ലെന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.
നന്ദിഗ്രാമിൽ പക്ഷേ, സൂചനകളിൽ ഇപ്പോഴും മമത ബാനർജി പിന്നിലാണ്. ദീദി 31,000 വോട്ടിന് ഇവിടെ തോൽക്കുമെന്നാണ് ബി.ജെ.പിയുെട അവകാശവാദം.
വലിയ പ്രതീക്ഷയോടെ കോൺഗ്രസിനെ കൂട്ടി സഖ്യവുമായി ഇറങ്ങിയ ഇടതുകക്ഷികൾ സംപൂജ്യരായതാണ് ഈ തെരഞ്ഞെടുപ്പിനെ ഏറെ ശ്രദ്ധേയമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.