Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആവശ്യം വന്നാൽ വീൽചെയറിലായാലും പ്രചാരണ രംഗത്തിറങ്ങും- മമത
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightWest Bengalchevron_rightആവശ്യം വന്നാൽ...

ആവശ്യം വന്നാൽ വീൽചെയറിലായാലും പ്രചാരണ രംഗത്തിറങ്ങും- മമത

text_fields
bookmark_border

കൊൽക്കത്ത: നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ്​ പരിപാടിക്കിടെ ആക്രമണത്തിനിരയായെങ്കിലും ഇനിയും പ്രചാരണ രംഗത്ത്​ സജീവമായുണ്ടാകുമെന്ന്​​ പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ''രാത്രി കാര്യമായ പരിക്കുകൾ പറ്റിയെന്നും നെഞ്ചിലും തലക്കും കടുത്ത വേദന ഇപ്പോഴുമുണ്ടെന്നും എന്നാൽ, വീൽചെയറിലായാലും പ്രചാരണത്തിനുണ്ടാകുമെന്നും'' മമത പറഞ്ഞു. ര​ണ്ടു, മൂന്ന്​ ദിവസങ്ങൾക്കകം പ്രചാരണത്തിനിറങ്ങാനാകുമെന്നും അണികൾ സമാധാനം പാലിക്കണമെന്നും​ മമത നേരത്തെ പറഞ്ഞിരുന്നു. 'സമാന ആക്രമണം നടന്നത്​ ഗുജറാത്ത്​ പോലുള്ള മറ്റേതെങ്കിലും സംസ്​ഥാനത്തായിരുന്നുവെങ്കിൽ മറ്റൊരു ഗോധ്ര ആവർത്തിക്കുമായിരുന്നു'വെന്ന്​ തൃണമൂൽ നേതാവ്​ ​മദൻ മിത്ര കുറ്റപ്പെടുത്തി. 'നിക്കറി'ൽ പരിശീലനം കിട്ടിയ മികച്ച പരിശീലനമുള്ള ആളുകൾ ചെയ്​ത​പോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊൽക്കത്തയിലെ എസ്​.എസ്​.കെ.എം ആശുപത്രിയിലാണ്​ മമത ചികിത്സയിലുള്ളത്​. നന്ദിഗ്രാമിൽ ബുധനാഴ്ച രാത്രി അക്രമികൾ കൈയേറ്റം നടത്തിയതിനെ തുടർന്നാണ്​ ഇവർ ചികിത്സയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MamataWill be back in campaigneven on wheelchair
News Summary - Will be back in campaign even on wheelchair if needed, says Mamata
Next Story