Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വോ​ട്ടെടുപ്പിന്​​ 72 മണിക്കൂർ മുമ്പ്​ ബൈക്​ റാലികൾ നിരോധിച്ച്​ തെ​രഞ്ഞെടുപ്പ്​ കമീഷൻ
cancel
Homechevron_rightElectionschevron_rightവോ​ട്ടെടുപ്പിന്​​ 72...

വോ​ട്ടെടുപ്പിന്​​ 72 മണിക്കൂർ മുമ്പ്​ ബൈക്​ റാലികൾ നിരോധിച്ച്​ തെ​രഞ്ഞെടുപ്പ്​ കമീഷൻ

text_fields
bookmark_border

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുന്ന അഞ്ച്​ സംസ്​ഥാനങ്ങളിൽ അവസാന മൂന്നു ദിവസം ബൈക്​ റാലികൾ നിരോധിച്ച്​ തെരഞ്ഞെടുപ്പ്​ കമീഷൻ. വോട്ടർമാരെ ഭീതിയിലാക്കാൻ ലക്ഷ്യമിട്ടാണ്​ ഇത്തരം റാലികൾ നടത്തുന്നതെന്ന്​ വ്യക്​തമാക്കിയാണ്​ നിരോധനം. ''തെരഞ്ഞെടുപ്പിന്​ തലേ ദിവസം വോട്ടർമാരെ ഭയപ്പെടുത്താൻ ബൈക്ക്​ റാലികൾ നടത്തുന്നത്​ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതിനാൽ വോ​ട്ടെടുപ്പ്​ ദിനത്തിലും അതിന്​ മുമ്പുള്ള മൂന്നു ദിവസങ്ങളിലും ഇവ നിരോധിച്ചതായും' തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു. കേരള, പശ്​ചിമ ബംഗാൾ, തമിഴ്​നാട്​, ആസാം എന്നീ സംസ്​ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ്​ നിയമസഭ തെ​രഞ്ഞെടുപ്പ്​ നടക്കുന്നത്​. കേരളത്തിൽ 140 മണ്ഡലങ്ങൾ, തമിഴ്​നാട്ടിൽ 234, പശ്​ചിമ ബംഗാളിൽ 294, ആസാമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെയാണ്​ വോ​ട്ടെടുപ്പ്​ നടക്കുന്നത്​. മൊത്തം 824 മണ്​ഡലങ്ങളിലേക്ക്​ 18.7 കോടി പേർക്ക്​ വോട്ടവകാശമുണ്ട്​. ഏപ്രിൽ ആറിന്​ തുടങ്ങും. മേയ്​ രണ്ടിനാണ്​ ഫലപ്രഖ്യാപനം.

കേ​ാവിഡ്​ സാഹചര്യത്തിൽ സംസ്​ഥാനങ്ങളിൽ പോളിങ്​ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്​. പശ്​ചിമ ബംഗാളിൽ മാത്രം 1.1 ലക്ഷമാണ്​ പോളിങ്​ ബൂത്തുകളുടെ എണ്ണം. കേരളത്തിൽ ഒറ്റഘട്ടത്തിൽ തെരഞ്ഞെടുപ്പ്​ പൂർത്തിയാകുമെങ്കിൽ എട്ടു ഘട്ടങ്ങളിലായാണ്​ പശ്​ചിമ ബംഗാളിലേത്​.

വോ​ട്ടെടുടുപ്പിന്​ 48 മണിക്കൂർ മുമ്പ്​ പരസ്യ ​പ്രചാരണം അവസാനിപ്പിക്കണമെന്നാണ്​ തെരഞ്ഞെടുപ്പ്​ ചട്ടം. എന്നാൽ, ബൈക്​ റാലികൾക്ക്​ ഒരു ദിവസം കൂടി അധികം നിരോധനം പ്രഖ്യാപിക്കുകയായിരുന്നു. ബൂത്തുകൾക്ക്​ മുമ്പിൽ അർധസൈനിക വിഭാഗങ്ങളെ വിന്യസിക്കാനും തീരുമാനമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionbike rallies banbefore 72 hours
News Summary - Election Commission bans bike rallies 72 hours before voting in poll-bound states
Next Story