എം.ജി. സോമൻ ഓർമയായിട്ട് 23 വർഷം
text_fieldsതിരുവല്ല: മലയാളിക്ക് അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച നടന് എം.ജി. സോമന് ഓര്‍മയായിട്ട് 23വർഷം. കാല്‍നൂറ്റാണ്ടോളം ആരാധകരെ ഹരംകൊള്ളിച്ച ഈ നടെൻറ വേര്‍പാട് മലയാള സിനിമക്ക് തീരാനഷ്ടമാണ് സൃഷ്ടിച്ചത്.
തിരുവല്ല മണ്ണടിപ്പറമ്പില് കെ.എന്‍. ഗോവിന്ദപ്പണിക്കരുടെയും പി.കെ. ഭവാനിയുടെയും മകനായി 1941 സെപ്റ്റംബര്‍ 28നാണ് സോമന് ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം എയര്‍ഫോഴ്സില്‍ ചേര്‍ന്നു.
10 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച സോമന് നാടകരംഗത്ത് സജീവമായി. കേരള ആര്‍ട്സ് തിയറ്ററിെൻറ 'രാമരാജ്യം' നാടകം കാണാനിടയായ മലയാറ്റൂരിെൻറ പത്നി വേണിയാണ് സോമനെ 'ഗായത്രി' സിനിമയിലേക്ക് ശിപാര്‍ശ ചെയ്തത്. 'ഗായത്രി'യുടെ കഥ മലയാറ്റൂരിേൻറതായിരുന്നു.
1972ല്‍ 'ശരം' നാടകത്തിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടി. '73ല്‍ പി.എന്‍. മേനോന് സംവിധാനം ചെയ്ത 'ഗായത്രി'യിലെ രാജാമണി എന്ന ബ്രാഹ്മണയുവാവിെൻറ വേഷം അന്നുവരെയുള്ള നായകസങ്കല്പത്തിന് എതിരായിരുന്നു. ഇതിലെ െറബല്‍ ക്യാരക്ടര്‍ ശ്രദ്ധയാകര്‍ഷിച്ചതോടെ ചുക്ക്, മാധവിക്കുട്ടി തുടങ്ങിയ ചിത്രങ്ങളില്‍കൂടി വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാനായി.
'75ല്‍ 'സ്വപ്നാടന'ത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡും '76ല്‍ തണല്‍, പല്ലവി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സോമനെ തേടിയെത്തി. 'ചട്ടക്കാരി'യിലെ റിച്ചാര്‍ഡും 'ഇതാ ഇവിടെ വരെ'യിലെ വിശ്വനാഥനും ഒക്കെ പ്രേക്ഷകരെ ഹരംകൊള്ളിച്ചു.
'77ല്‍ മാത്രം 47 ചിത്രത്തിലാണ് സോമന് നായകനായത്. മൂന്ന് തമിഴ് ചിത്രത്തിലും അഭിനയിക്കാനായി. ഷീല, ജയഭാരതി, അംബിക, ശ്രീവിദ്യ, ജയസുധ, റാണിചന്ദ്ര, പൂര്‍ണിമ, രാധിക, ഹിന്ദിയിലെ ശ്രീദേവി, ഷര്‍മിള ടാഗോര്‍, ഭാനുപ്രിയ, രാമേശ്വരി എന്നിവരൊക്കെ സോമെൻറ നായികമാരായിട്ടുണ്ട്.
പൗരുഷം തുളുമ്പുന്ന നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ സോമന് ജോണ്‍ പോളിനോടൊപ്പം 'ഭൂമിക' ചിത്രവും നിർമിച്ചു. ചടുല സംഭാഷണങ്ങള്‍കൊണ്ട് പ്രേക്ഷകരെ ഇളക്കിമറിച്ച ആനക്കാട്ടില്‍ ഈപ്പച്ചന് എന്ന അബ്കാരി കോണ്‍ട്രാക്ടറായി വേഷമിട്ട 'ലേല'മാണ് സോമെൻറ അവസാനചിത്രം.
താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡൻറ്, ഫിലിം െഡവലപ്മെൻറ് കോര്പറേഷന് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കരള്‍ സംബന്ധ അസുഖത്തെത്തുടര്‍ന്ന് 1997 ഡിസംബര്‍ 12ന് എറണാകുളത്തെ പി.വി.എസ് ആശുപത്രിയിലായിരുന്നു അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.