സിദ്ദിഖിന്റെ മകൻ ഷഹീൻ വിവാഹിതനാവുന്നു
text_fieldsനടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ വിവാഹിതനാവുന്നു. ഡോക്ടർ അമൃത ദാസ് ആണ് ഷഹീന്റെ വധുവാകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് സൂചന.
'ഞങ്ങളുടെ മോതിരം കൈമാറ്റ ചടങ്ങ് ലളിതവും ഭംഗിയുമായി നടന്നു. ഈ പാൻഡെമിക് സാഹചര്യത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് സാധ്യമാക്കാൻ ഞങ്ങളെ സഹായിച്ച രണ്ട് കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി. എല്ലാവരുടേയും അനുഗ്രഹങ്ങൾ തേടുന്നു. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്ര ഇവിടെ ആരംഭിക്കുക്യാണ്' -എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ച് ഷഹീൻ കുറിച്ചു.
'പത്തേമാരി'യെന്ന സിനിമയിലൂടെയാണ് ഷഹീൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകന്റെ വേഷമാണ് ഷഹീൻ ചെയ്തത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും, മിസ്റ്റർ ആൻഡ് മിസിസ് റൗഡി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അസിഫ് അലിയുടം കുഞ്ഞെൽദോ, എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങളിലാണ് സിദ്ദീഖിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ആര്‍.ജെ മാത്തുകുട്ടിയുടെ ആദ്യ സംവിധാന സംരംഭമാണ് കുഞ്ഞെൽദോ. മാത്തുകുട്ടിയുടെ കോളേജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.