Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lin Laishram
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅവർ '​കൊറോണ വൈറസ്​'...

അവർ '​കൊറോണ വൈറസ്​' എന്നുവിളിക്കാൻ തുടങ്ങി; നേരിടുന്ന വംശീയ അതിക്രമങ്ങൾ തുറന്നുപറഞ്ഞ്​ ബോളിവുഡ്​ നടി

text_fields
bookmark_border

ന്യൂഡൽഹി: ഓം ശാന്തി ഓം, മേരി കോം, രങ്കൂൺ തുടങ്ങിയ ബോളിവുഡ്​ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ്​ ലിൻ ലെയ്​ശ്രാം. മണിപ്പൂരി സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്ന താരം, സിനിമയിലും പുറത്തും നേരിടുന്ന വംശീയ പരാമർശങ്ങൾ തുറന്നുപറഞ്ഞ്​ രംഗത്തെത്തിയിരിക്കുകയാണ്​ ഇപ്പോൾ.

വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽ നിന്നുള്ളവരെ നോർമലായി ചിത്രീകരിക്കാൻ ബോളിവുഡ്​ ശ്രമിക്കുന്നില്ല. പലപ്പോഴും പ്രത്യേക വിഭാഗമായി മാറ്റിനിർത്തുന്നു. അവരെ ഭൂമിശാസ്​ത്രപരമായും ആഭരണ-വസ്​ത്ര ധാരണത്തിന്‍റെ പേരിലും വിഭജിച്ചുനിർത്താതെ ഇന്ത്യക്കാരായി മാത്രം കാണാൻ ശ്രമിക്കണം -ലിൻ പറയുന്നു.

'ഉദാഹരണത്തിന്​ 'ദ ഫാമിലി മാൻ 2'. ഈ പരിപാടിയിൽ കൂടുതൽ പേരും തമിഴ്​നാട്ടിൽനിന്നുള്ളവരാണ്​. അവർ തമിഴ്​ സംസാരിക്കുന്നു. അവരുടെ പ്രാദേശിക സംസ്​കാരത്തെയും വംശത്തെയും പ്രതിനിധീകരിക്കുന്നു. അതിനെ വലിയ രീതിയിൽ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. തെന്നിന്ത്യൻ സംസ്​കാരത്തെ ഉൾക്കൊള്ളുന്നവർ എന്തു​െകാണ്ട്​ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളെ അംഗീകരിക്കുന്നില്ല' -താരം ചോദിക്കുന്നു.

കോവിഡ്​ മഹാമാരി പടർന്നുപിടിച്ചതോടെ തങ്ങൾക്ക്​ നേരെയുള്ള വംശീയ പരാമർശങ്ങളും അതിക്രമങ്ങളും കൂടിയെന്നും ലിൻ പറയുന്നു.

'ഒരിക്കൽ ഞാൻ എന്‍റെ മാതാപിതാക്ക​െള വിമാനത്താവളത്തിൽ കൊണ്ടുവിട്ടശേഷം വീട്ടിലേക്കു മടങ്ങു​േമ്പാൾ രണ്ടുപേർ പിന്തുടർന്നു. കൊറോണ വൈറസ്​ എന്നു വിളിക്കാൻ തുടങ്ങി. പിന്നീട്​ ശാരീരിക അതിക്രമത്തിലേക്ക്​ കടക്കാൻ തുടങ്ങി, അതെന്നെ ശരിക്കും ഭയപ്പെടുത്തി' -താരം പറഞ്ഞു.

ഒരു നിമിഷം ഞാൻ നിസ്സഹായയാകുകയും അതേസമയം ദേഷ്യപ്പെടുകയും ചെയ്​തു. കാരണം വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലെ ധാരാളം പേർ പല പ്രയാസങ്ങളും അനുഭവിച്ചുവരുന്നു. അവർക്ക്​ പലചരക്കു സാധനങ്ങൾ നിഷേധിക്കുന്നു. പെൺകുട്ടികൾക്ക്​ നേരെ നടുറോഡിൽവെച്ച്​ തുപ്പും. അവരുടെ പഠനത്തിൽനിന്നും ഹോസ്റ്റലുകളിൽനിന്നും പുറത്താക്കുക പോലും ചെയ്യുന്നു. ഞങ്ങളുടെ കൂടിയായ ഈ രാജ്യത്ത്​ ഇത്തരത്തിൽ പെരുമാറുന്നുവെന്ന്​ പോലും വിശ്വസിക്കാൻ പ്രയാസമാണ്​ -അവർ കൂട്ടിച്ചേർത്തു.

'എന്‍റെ രൂപത്തിൽ ബോളിവുഡിൽ എത്രത്തോളം വേഷങ്ങൾ ലഭിക്കുമെന്ന്​ അറിയില്ല. എനിക്ക്​ ഗോഡ്​ഫാദർ ഇല്ല. എനിക്ക്​ മുമ്പ്​ ബോളിവുഡിൽ ജോലി ചെയ്​തിരുന്ന ഒരു മണിപ്പൂരി നടനെക്കുറിച്ച്​ അറിവില്ല. ബോളിവുഡിലെത്തിയിട്ട്​ ഒരു പതിറ്റാണ്ടായി. കാര്യങ്ങ​ൾ മെച്ചപ്പെടുമെന്ന്​ പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നതാണ്​ ഇപ്പോഴത്തെ മന്ത്രം' -ലിൻ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:racial attackBollywood NewsLin LaishramNorthEast Actress
News Summary - 2 Men Followed me and called me Coronavirus NorthEast Actress Lin Laishram
Next Story