ഫിലിം ഫെയർ പുരസ്കാരം: മികച്ച നടൻ രൺവീർ സിങ്, നടി കൃതി സിനോൺ
text_fields67ാംമത് ഫിലിം ഫെയർ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടൻ രൺവീർ സിങ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ കപിൽ ദേവിന്റെ ജീവതകഥ പറഞ്ഞ 83 ലെ പ്രകടനത്തിനാണ് നടൻ പുരസ്കാരത്തിന് അർഹനായത്. കൃതി സിനോണാണ് മികച്ച നടി. മിമി എന്ന ചിത്രത്തിലെ കഥാപാത്രത്തിനാണ് പുരസ്കാരം നേടിയത്.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കി വിഷ്ണുവർദ്ധൻ സംവിധാനം ചെയ്ത 'ഷേർഷാ' ആണ് മികച്ച ചിത്രം. ചിത്രത്തിൽ വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ വിശാൽ ബത്രയായും അഭിനയിച്ചത് നടൻ സിദ്ധാർത്ഥ് മൽഹോത്രയാണ്. കിയാര ആദ്വാനിയായിരുന്നു നായിക. വിഷ്ണുവർദ്ധനാണ് മികച്ച സംവിധായകൻ
പങ്കജ് ത്രിപാഠിക്കും സായ് തംഹങ്കറിനുമാണ് 67ാം ഫിലിം ഫെയറിലെ മികച്ച സഹതാരങ്ങൾ. മിമിയിലെ പ്രകടനത്തിനാണ് ഇരുവർക്കും പുരസ്കാരം ലഭിക്കുന്നത്
മികച്ച നടനുള്ള ക്രിട്ടിക്‌സ് ജൂറി അവാര്‍ഡ് ഉദം സിങ്ങിന്റെ ജീവിതകഥ പറഞ്ഞ സർദാർ ഉദമിലെ പ്രകടനത്തിന് നടൻ വിക്കി കൗശലിന് ലഭിച്ചു. വിദ്യാ ബാലനാണ് മികച്ച നടി. ഷെർണിയിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്.
ആഗസ്റ്റ് 30 ന് മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ താരങ്ങൾ പുരസ്കാരം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.