'കൈതി'യുടെ കഥ തന്റെ നോവലില്‍ നിന്ന് മോഷ്ടിച്ചതെന്ന് കൊല്ലം സ്വദേശി; നിര്‍മാതാക്കള്‍ക്ക് കോടതി നോട്ടീസ്
text_fieldsകാർത്തിയുടെ ഹിറ്റ് ചിത്രം 'കൈതി'യുടെ കഥ തന്റെ നോവലിൽ നിന്ന് മോഷ്ടിച്ചതെന്ന പരാതിയുമായി കൊല്ലം സ്വദേശി. എഴുത്തുകാരൻ രാജീവ് രഞ്ജനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരജിയില്‍ നിര്‍മാതാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു.
2019ല്‍ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. കളളക്കടത്തുകാരില്‍ നിന്ന് പൊലീസുകാരെ രക്ഷപ്പെടുത്തുന്ന ജയില്‍ പുളളിയായാണ് കാർത്തി വേഷമിട്ടത്. ഈ കഥ 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് രാജീവിന്റെ പരാതി.
കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്തെഴുതിയ കഥ സിനിമയാക്കാമെന്നു പറഞ്ഞ് തമിഴ് നിര്‍മാതാവ് തനിക്ക് അഡ്വാന്‍സ് നല്‍കിയിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ടിവിയില്‍ കൈതി സിനിമ കണ്ടപ്പോള്‍ മാത്രമാണ് തന്‍റെ കഥ സിനിമയാക്കിയ കാര്യം അറിഞ്ഞതെന്നും രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
എഴുതിയ കഥ 'ജീവഗന്ധി'യുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.