Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightആമിർ ഖാന്റെ മകളുടെ...

ആമിർ ഖാന്റെ മകളുടെ വിവാഹം; താരകുടുംബത്തിൽ ആഘോഷം തുടങ്ങി

text_fields
bookmark_border
Ira Khan-Nupur Shikhare wedding:
cancel

കൾ ഇറ ഖാന്റെ വിവാഹത്തിനൊരുങ്ങി ആമിർ ഖാനും കുടുംബവും. 2024 ജനുവരി മൂന്നിനാണ് ഇറയുടേയും ഫിറ്റ്നെസ് ട്രെയിനറായ നുപൂർ ശിഖാരയുടേയും വിവാഹം നടക്കുക. വിവാഹത്തിനോട് അനുബന്ധിച്ചുള്ള എല്ലാ ഒരുക്കളും ആമിറിന്റേയും മുൻഭാര്യ റീന ദത്തയുടേയും വസതിയിൽ പൂർത്തിയായിട്ടുണ്ട്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് പങ്കെടുക്കുകയുള്ളൂ. മുൻഭാര്യമാരായ കിരൺ റാവും റീന ദത്തയും വിവാഹവുമായി ബന്ധപ്പെട്ടുള്ള ചടങ്ങിൽ പങ്കെടുക്കാൻ മുംബൈയിലെ ആമിറിന്റെ വസതിയിൽ എത്തിയിട്ടുണ്ട്.

ബാദ്രയിലെ താജ് ലാൻഡ് എൻഡ് ഹോട്ടലിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക.രജിസ്റ്റർ വിവാഹത്തിനുശേഷമാകും ചടങ്ങുകൾ ആരംഭിക്കുക. ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കും.

കഴിഞ്ഞ വർഷമായിരുന്നു നുപൂർ ശിഖാരയുടേയും ഇറ ഖാന്റേയും വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് മുന്നോടിയായി നുപൂർ ശിഖരെയുടെ വീട്ടിൽ മഹാരാഷ്ട്രാ ആചാരപ്രകാരമുള്ള കേൾവൻ ആഘോഷ നടന്നിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir KhanNupur ShikhareReena Dutta
News Summary - Aamir Khan and ex wife Reena Dutta’s houses decked up with lights ahead of Ira Khan and Nupur Shikhare wedding
Next Story