'സിനിമയുടെ പേര് നിങ്ങളെ ചിന്തിപ്പിക്കുമെന്ന് അറിയാം'; ഇടവേള അവസാനിപ്പിച്ച് അഭിനയത്തിലേക്ക് ആമിർ ഖാൻ...
text_fieldsഇടവേള അവസാനിപ്പിച്ച് ആമിർ ഖാൻ വീണ്ടും സിനിമയിൽ സജീവമാകുന്നു. ' സിതാരെ സമീൻ പർ' എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ന്യൂസ് 18 ക്ക് നൽകിയ അഭിമുഖത്തിലാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. 2007 ൽ ആമിർ സംവിധാനം ചെയ്ത താരെ സമീനെ പർ എന്ന ചിത്രത്തിന്റെ പ്രമേയവുമായി ബന്ധമുണ്ടെന്ന് നടൻ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരം വെളിപ്പെടുത്തിയിട്ടില്ല.
' ഇപ്പോൾ കൂടുതൽ കാര്യം വെളിപ്പെടുത്താൽ കഴിയില്ല. എന്നാൽ 'സിതാരെ സമീൻ പർ' എന്നാണ് ചിത്രത്തിന്റെ പേര്. തന്റെ ചിത്രമായ 'താരെ സമീനെ പറി'ന്റെ പ്രമേയവുമായി ചെറിയ സാമ്യമുണ്ട്. എന്നാൽ അതിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് ഈ ചിത്രം ഒരുക്കുക. 'താരെ സമീനെ പർ' ഒരു ഇമോഷണൽ ഡ്രാമയാണ്. എന്നാൽ ഇത് നിങ്ങളെ ചിരിപ്പിക്കും. ആ ചിത്രം നിങ്ങളെ കരയിപ്പിച്ചു. എന്നാൽ ഈ ചിത്രം നിങ്ങളെ സന്തോഷിപ്പിക്കും'- ആമിർ ഖാൻ പറഞ്ഞു.
'സിനിമയുടെ പേര് നിങ്ങളെ ചിന്തിപ്പിക്കുമെന്ന് അറിയാം . നമുക്ക് എല്ലാവർക്കും ദൗര്‍ബല്യവും കുറവുകളുമുണ്ടാകും. എന്നാൽ നമ്മൾ എല്ലാവരും വളരെ സ്പെഷ്യലാണ് . താരെ സമീനേയിൽ ഇഷാൻ എന്ന കുട്ടിയേയും ടീച്ചറേയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ആ കുട്ടിയെ സഹായിക്കുന്നതാണ് എന്റെ കഥാപാത്രം. എന്നാൽ സിതാരെ സമീൻ പറിൽ, ഒമ്പത് ആൺകുട്ടികളുണ്ട്. അവർ എന്നെ സഹായിക്കുന്നതാണ്. കാര്യങ്ങൾ നേരെ വിപരീതമാണ്- ആമിർ കൂട്ടിച്ചേർത്തു.
പി.ടി.ഐ റിപ്പോര്‍ട്ട് പ്രകാരം ആമിര്‍ നിർമിക്കുന്ന മൂന്ന് ചിത്രങ്ങള്‍ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ആമിറിന്‍റെ മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ചെയ്യുന്ന ലാപ്പട്ട ലേഡീസ്, അദ്ദേഹത്തിന്‍റെ മകന്‍ ജുനൈദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ഇതിനൊപ്പം രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന ലാഹോര്‍ 1947 എന്നീവയാണ്. ഇതില്‍ ലാഹോര്‍ 1947ല്‍ സണ്ണി ഡിയോള്‍ ആണ് നായകന്‍.
ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്കായ ലാല്‍ സിങ് ഛദ്ദയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയി ആമിർ ഖാൻ ചിത്രം. ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. നടന് ഏറെ വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.