Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightലോകത്തിലെ മികച്ച...

ലോകത്തിലെ മികച്ച അഭിനേതാവ്! ആമിർ ഖാനെ ആരാണ് ഇഷ്ടപ്പെടാത്തത്; നടനോടുള്ള ഇഷ്ടത്തെക്കുറിച്ച് തുർക്കി താരം

text_fields
bookmark_border
Aamir Khan is greatest actor in the world, Turkish star Burak Deniz
cancel

ബോളിവുഡ് താരം ആമിർ ഖാനോടുള്ള ആരാധനയെക്കുറിച്ച് തുർക്കി താരം ബുറാക് ഡെനിസ്. നടൻ എന്നതിൽ ഉപരിയാണ് ആമിറിനോടുള്ള സ്നേഹമെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഇന്ത്യൻ സിനിമയോടുള്ള താൽപര്യത്തെ കുറിച്ച് സംസാരിക്കവെയാണ് നടനോടുള്ള ആരാധനയെ കുറിച്ച് വെളിപ്പെടുത്തിയത്.

'ആമിർ ഖാന്റെ പി.കെയും 3 ഇഡിയറ്റ്സും കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. ആമിർ ഖാനെ ആരാണ് ഇഷ്ടപ്പെടാത്തത്- നടൻ ചോദിക്കുന്നു.

അഭിനേതാവ് എന്നതിലുപരി മറ്റ് നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച നടനാണ് ആമിർ ഖാൻ. ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു' ബുറാക്ക് കൂട്ടിച്ചേർത്തു.

2022 ആഗസ്റ്റ് 11ന് പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദക്ക് ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ആമിർ ഖാൻ. ലാൽ സിങ് ഛദ്ദ പ്രതീക്ഷിച്ചത് പോലെ ചിത്രം തിയറ്ററുകളിൽ വിജയം നേടാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir Khan
News Summary - Aamir Khan is greatest actor in the world, Turkish star Burak Deniz
Next Story