59 വയസായി, നാളെ ഞാൻ മരിച്ചേക്കാം, ഇനി ബാക്കിയുള്ളത് 10 വർഷം; ഭാവി ജീവിതത്തെക്കുറിച്ച് ആമിർ ഖാൻ
text_fieldsസിനിമയിൽ തനിക്ക് ഇനി വളരെ കുറച്ച് വർഷങ്ങൾ മാത്രമേയുള്ളൂവെന്ന് നടൻ ആമിർ ഖാൻ . 56ാം വയസിൽ തനിക്കുണ്ടായ തിരിച്ചറിവുകൾ വ്യക്തി ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയെന്നും സിനിമയിൽ ശേഷിക്കുന്ന കാലം മികച്ച രീതിയിൽ വിനിയോഗിക്കാൻ ആഗ്രഹിക്കുന്നെന്നും നടൻ ഹോളിവുഡ്റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞാൻ എന്റെ സിനിമ ജീവിതത്തിൽ ആറ് സിനിമകൾ ഒന്നിച്ച് എടുത്തിട്ടില്ല. അതിന് എന്റേതായ കാരണങ്ങളുണ്ട്. ഉടൻ സിനിമ വിടുന്നില്ലെന്ന തീരുമാനമെടുത്തപ്പോൾ മറ്റൊരു കാര്യം മനസിൽ ഉറപ്പിച്ചു, ഇനിയുള്ള പത്തു വർഷമായിരിക്കും എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ചത്.
ജീവിതം പ്രവചനാതീതമാണ്. അടുത്ത നിമിഷം നമുക്ക് എന്തും സംഭവിക്കാം. നമുക്കത് മുൻകൂട്ടി പറയാൻ കഴിയില്ല. നാളെ നമ്മൾ മരിച്ചു പോയേക്കാം. അതുകൊണ്ടാണ് ഞാൻ കരുതുന്നത് സിനിമയിൽ ആക്ടീവായ പത്തു വർഷം കൂടി എനിക്കുണ്ടെന്ന്. ഇപ്പോഴെനിക്ക് 59 വയസായി. ഒരു 70 വയസുവരെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ അടുത്ത എന്റെ 10 വർഷങ്ങൾ വളരെ പ്രൊഡക്ടീവാകട്ടെ. കൂടാതെ പ്രതിഭകളായ എഴുത്തുകാർ, സംവിധായകർ, ക്രിയേറ്റീവ് തലത്തിലുള്ള ആളുകളെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ കൂടുതൽ സിനിമകൾ ഏറ്റെടുത്തത്'- ആമിർ പറഞ്ഞു.
മക്കളായ ജുനൈദ് ഖാനും ഇറാ ഖാനും ഇല്ലായിരുന്നെങ്കിൽ സിനിമ ഉപേക്ഷിക്കുമായിരുന്നെന്ന് ആമിർ ഹോളിവുഡ്റിപ്പോർട്ടർ ഇന്ത്യയോട് പറഞ്ഞിരുന്നു.മക്കളുടെ ഇടപെടലാണ് തന്നെ കൊണ്ട് മാറ്റി ചിന്തിപ്പിച്ചതെന്നും 2022-ൽ പുറത്തിറങ്ങിയ ലാൽ സിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനിടെയാണ് സിനിമയിൽ നിന്ന് വിരമിക്കണമെന്ന ചിന്ത മനസ്സിൽ ഉടലെടുത്തതെന്നും താരം അഭമുഖത്തിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.