വിഷാദരോഗമുണ്ടെന്ന് തനിക്ക് നേരത്തെ മനസിലായി! 'അഗസ്തു' ഫൗണ്ടേഷൻ ആരംഭിച്ചതിനെ കുറിച്ച് ആമിർ ഖാന്റെ മകൾ
text_fieldsനടൻ ആമിർ ഖാന്റെ മകൾ ഇറ അഭിനയത്തിൽ ചുവടുവെച്ചിട്ടില്ലെങ്കിലും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഇറ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സംസാരിക്കാറുണ്ട്. കൂടാതെ തന്റെ വിഷാദരോഗത്തെ കുറിച്ചുളള പോരാട്ടത്തെ കുറിച്ചും താരപുത്രി പറയാറുണ്ട്. മാനസികാരോഗ്യം സംബന്ധിച്ച് മറ്റുള്ളവർക്ക് അവബോധം സൃഷ്ടിക്കുന്നതിനായി അഗസ്തു എന്നൊരു ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്. പിതാവ് ആമിർ ഖാനും അമ്മ റീന ദത്തയും ഉപദേശക സമിതിയിലെ അംഗങ്ങളാണ്.
ഘട്ടം ഘട്ടമായിട്ടാണ് വിഷാദരോഗം തന്നെ കവർന്നതെന്ന് ഇറ പറഞ്ഞു. ഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി. എന്നാൽ മാതാപിതാക്കളുടെ വേർപിരിയൽ തന്ന മാനസികമായി ബാധിച്ചില്ലെന്നും ഇറ കൂട്ടിച്ചേർത്തു.
നേരത്തെ തന്നെ തനിക്ക് വിഷാദരോഗമുണ്ടെന്ന് അറിയാമായിരുന്നു. ഈ സമയത്ത് സംഗീത സംവിധായകൻ എ. ആർ റഹ്മാന്റെ വാക്കുകൾ എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. അദ്ദേഹം ഉത്കണ്ഠയെക്കുറിച്ച് അതിൽ നിന്ന് എങ്ങനെ പുറത്തുവന്നതിനെ കുറിച്ചു സംസാരിച്ചിരുന്നു. അത് എനിക്ക് പ്രചോദനമായി. തുടർന്നാണ് മാനസികാരോഗ്യം സംബന്ധിച്ച് മറ്റുള്ളവർക്ക് അവബോധം സൃഷ്ടിക്കുന്നതിനായി അഗസ്തു ആരംഭിച്ചത്.
2020 ഒക്ടോബറിലാണ് താന്‍ വിഷാദരോഗത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ചികിത്സയിലാണെന്നും ഇപ്പോള്‍ ഭേദപ്പെട്ടു വരുന്നുണ്ടെന്നും താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.