വിഷാദരോഗത്തിന് കാരണം അച്ഛനും അമ്മയും, അവരെ കുറ്റപ്പെടുത്തുന്നില്ല; ആമിർ ഖാന്റെ മകൾ
text_fieldsബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാന് ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ, താരപുത്രി തന്റെ വിഷാദരോഗത്തെ കുറിച്ച് തുറന്നു പറയാറുണ്ട്. ഇറയുടെ വാക്കുകൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാവാറുമുണ്ട്.
ഇപ്പോഴിതാ മാതാപിതാക്കളുടെ വിവാഹമോചനം തന്നെ വിഷാദത്തിലാക്കിയതിനെ കുറിച്ച് പറയുകയാണ് ഇറ ഖാൻ. മാതാപിതാക്കളുടെ വേർപിരിയൽ തന്നെ മാനസികമായി തളർത്തിയെന്നാണ് താരപുത്രി പറയുന്നത്. അച്ഛനും അമ്മയും പരസ്പരം സമ്മതത്തോടെയാണ് പിരിഞ്ഞതെങ്കിലും അത് തനിക്ക് പെട്ടെന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും ഇറ ഇ-ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'അച്ഛന്റേയും അമ്മയുടേയും വിവാഹമോചനമാണ് എന്റെ വിഷാദരോഗത്തിന് കാരണമെന്നാണ് തെറാപ്പിസ്റ്റ് പറയുന്നത്. എന്നാൽ ഇതിന്റെ പേരിൽ ഞാൻ ഒരിക്കലും അച്ഛനേയും അമ്മയേയും കുറ്റപ്പെടുത്തില്ല.വിവാഹ മോചനം വലിയൊരു കാര്യമല്ലെന്ന് മാതാപിതാക്കൾ എന്നെ ബോധ്യപ്പെടുത്തി തന്നിരുന്നു. അച്ഛനും അമ്മയും പരസ്പര ധാരണയില്‍ പിരിഞ്ഞപ്പോള്‍ അത് എന്റെയുള്ളില്‍ ഒരു കാഴ്ചപ്പാടുണ്ടാക്കി. എന്നാല്‍, ഞാൻ അതൊന്നും ആരോടും ചര്‍ച്ച ചെയ്തില്ല.
ഇപ്പോള്‍ ആഗ്രഹിക്കുന്നത് സന്തോഷകരമായൊരു ജീവിതമാണ്. അതിനായി വിഷാദരോഗത്തില്‍ നിന്ന് മുക്തയാകാനുള്ള യാത്രയിലാണ് ഞാനിപ്പോൾ. ഈ യാത്രയില്‍ എനിക്ക് പിന്തുണയായി അച്ഛനും അമ്മയും കൂടെ തന്നെയുണ്ട്- ഇറ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.