'വിവാഹ മോചന' വാർത്തക്ക് ലൈക്കടിച്ച് അഭിഷേക് ബച്ചൻ
text_fieldsബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുകയാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. ഈ അഭ്യൂഹങ്ങളോട് ഒരുമിച്ചുള്ള ഫോട്ടോകൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് പലപ്പോഴും താരങ്ങൾ പ്രതികരിക്കാറുള്ളത്. ഐശ്വര്യയും അഭിഷേകും വിവാഹ മോചനത്തിന്റെ വക്കിലാണെന്ന വാർത്തകൾ ഈയിടെ വീണ്ടും തലപൊക്കിയിരിക്കുകയാണ്. ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് രണ്ടുപേരും ഒന്നിച്ച് വരാതിരുന്നതും ഫോട്ടോക്ക് പോസ് ചെയ്യാതിരുന്നതുമാണ് പാപ്പരാസികൾ അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അഭിഷേക് ബച്ചന്‍ മാതാപിതാക്കള്‍ക്കും സഹോദരിയുടെ കുടുംബത്തിനുമൊപ്പം ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ ഐശ്വര്യയും മകളും ഒറ്റക്ക് ഫോട്ടോയെടുത്തു.
ഏറ്റവും ഒടുവിൽ അഭിഷേക് ബച്ചൻ വിവാഹമോചനം സംബന്ധിച്ച ഒരു ഇൻസ്റ്റ പോസ്റ്റിന് ലൈക്കടിച്ചതോടെ ഇരുവരും വേർപിരിയാൻ പോവുകയാണെന്ന് പാപ്പരാസികൾ ഉറപ്പിച്ചു. എത്രത്തോളം വെല്ലുവിളികൾ തരണം ചെയ്താണ് ഒരു വ്യക്തി വിവാഹ മോചനത്തിലേക്ക് എത്തുന്ന കാര്യമാണ് പോസ്റ്റിട്ടയാൾ സൂചിപ്പിച്ചിരുക്കുന്നത്. ആ പോസ്റ്റിന് ലൈക്കടിക്കുക മാത്രമാണ് അഭിഷേക് ചെയ്തിട്ടുള്ളത്. പിന്നീട് അഭിഷേക് ആ പോസ്റ്റ് ലൈക്കടിച്ചതിന്റെ സ്ക്രീൻ ഷോട്ട് യൂസർ റെഡ്ഡിറ്റിൽ പങ്കുവെക്കുകയായിരുന്നു. തന്റെ നോട്ടിഫിക്കേഷനില്‍ വന്ന അഭിഷേകിന്റെ ലൈക്കിന്റെ സ്‌ക്രീന്‍ ഷോട്ട് അവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെക്കുകയും ചെയ്തു.
വർധിച്ചു വരുന്ന വിവാഹ മോചനത്തെ കുറിച്ച് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഹീന ഖണ്ഡേല്‍വാള്‍ എന്ന മാധ്യമ പ്രവര്‍ത്തക പോസ്റ്റ് ചെയ്തത്. 'സ്‌നേഹം എളുപ്പമല്ലാതായിത്തീരുമ്പോൾ' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. വർഷങ്ങളോളം ദമ്പതികളായി ജീവിച്ചവർ വേർപിരിയുന്നതിനെ കുറിച്ചും ആ തീരുമാനത്തിലേക്ക് അവർ എത്തുന്നതിനെ കുറിച്ചുമാണ് ലേഖനത്തിൽ വിവരിക്കുന്നത്. 2007 ഏപ്രില്‍ 20നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.