'വെള്ളവും സിഗരറ്റും നൽകി; ഗുണ്ടകളിൽ നിന്ന് രക്ഷിച്ചു': ആര്യൻ ഖാനെ ജയിലിൽ സഹായിച്ചെന്ന് അജാസ് ഖാൻ
text_fieldsഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ജയിലിൽ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തി നടൻ അജാസ് ഖാൻ. 2018 ൽ അറസ്റ്റിലായി അജാസ് ഖാൻ ജയിലിൽ കഴിയുന്ന സമയത്താണ് ആര്യൻ ഖാൻ ജയിലിലെത്തുന്നത്.
നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയും ആര്യനും താൻ ഉണ്ടായിരുന്ന അതേ ജയിലിലായിരുന്നെന്നും ഇരുവരെയും താൻ സഹായിച്ചതായും നടൻ 'ഹിന്ദി റഷ്' എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആ സമയത്ത് ഏകദേശം 3500 കുറ്റവാളികൾ ജയിലിൽ ഉണ്ടായിരുന്നതിനാൽ ജയിലിലെ അപകടകാരികളായ ആളുകളിൽ നിന്ന് താൻ ആര്യനെ സംരക്ഷിച്ചുവെന്ന് അജാസ് അവകാശപ്പെട്ടു.
2021 ഒക്ടോബറിൽ ഒരു ക്രൂയിസ് കപ്പലിൽ നടത്തിയ റെയ്ഡിന് ശേഷം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ആര്യനെ അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. നിയമവിരുദ്ധ വസ്തുക്കളുടെ കൈവശം വെക്കൽ, ഉപഭോഗം, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരമായിരുന്നു അറസ്റ്റ്. മതിയായ തെളിവുകളുടെ അഭാവം മൂലം, കേസിലെ 20 പ്രതികളിൽ ആര്യനെയും മറ്റ് അഞ്ച് പേരെയും വെറുതെ വിട്ടു.
രാജ് കുന്ദ്ര എല്ലാ ദിവസവും തനിക്ക് സന്ദേശങ്ങൾ അയക്കുമായിരുന്നു. അദ്ദേഹം കർശന നിരീക്ഷണത്തിലായിരുന്നു. അജാസ് ജയിലിലായി ഏഴ് മാസത്തിന് ശേഷമാണ് രാജ് കുന്ദ്ര എത്തുന്നത്. അദ്ദേഹം തന്നെ സഹായിച്ചില്ലെങ്കിലും താൻ അദ്ദേഹത്തെ വളരെയധികം സഹായിച്ചു. ബിസ്‌ക്കറ്റോ ബിസ്‌ലറി കുപ്പിയോ സിഗരറ്റോ ആകട്ടെ, ജയിലിൽ ഇതെല്ലാം നൽകുന്നത് വലിയ കാര്യമാണെന്ന് അജാസ് തന്റെ അഭിമുഖത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.