Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനടൻ അജിത്തി​െൻറ...

നടൻ അജിത്തി​െൻറ വീട്ടിൽ ബോംബ്​ വെച്ചതായി വ്യാജ സന്ദേശം; ആളെ കണ്ടെത്തി

text_fields
bookmark_border
ajith call
cancel
camera_alt

representational image

ചെന്നൈ: തമിഴ്​ നടൻ അജിത്തി​െൻറ വീട്ടിൽ ​ബോംബ്​ വെച്ചതായി വ്യാജ സന്ദേശം. മേയ്​ 31ന്​ തമിഴ്​നാട്​ പൊലീസ്​ കൺട്രോൾ റൂമിലേക്കാണ്​ അജ്ഞാത ഫോൺ കോൾ വന്നത്​.

തൊട്ടുപിന്നാലെ പൊലീസ്​ അജിത്തി​െൻറ വീട്ടിലെത്തി തെരച്ചിൽ നടത്തിയെങ്കിലും വ്യാജ സന്ദേശമാണെന്ന്​ തെളിഞ്ഞു. ​24 മണിക്കൂറിനകം പൊലീസ്​ ഫോൺകോളി​െൻറ ഉറവിടം​ കണ്ടെത്തി. മാനസിക വെല്ലുവിളി നേരിടുന്ന ദിനേഷ്​ എന്നയാളാണ്​ ഫോൺ ചെയ്​തതെന്ന്​ പൊലീസ്​ കണ്ടെത്തി.

സൂപ്പർ സ്​റ്റാർ രജനീകാന്തി​െൻറയും വിജയ്​യുടെയും പേരിലും ദിനേഷ്​ കഴിഞ്ഞ വർഷം ഇതേ രീതിയിൽ ​ഫോൺ കോളുകൾ ചെയ്​തിരുന്നതായാണ്​ റിപ്പോർട്ടുകൾ. ദിനേഷി​െൻറ വീട്ടിലെത്തിയ പൊലീസ്​ മാതാപിതാക്കളെ താക്കീത്​ ചെയ്​തു.

നേരത്തെ ദി​നേഷിന്​ ഫോൺ നൽകരുതെന്ന്​ പൊലീസുകാർ മാതാപിതാക്കളെ ഉപ​ദേശിച്ചിരുന്നു. എന്നാൽ എങ്ങനെയോ ഫോൺ ദിനേഷ്​ കൈക്കലാക്കുകയായിരുന്നു.

ഇത്​ രണ്ടാം തവണയാണ്​ അജിത്തി​െൻറ ഉഞ്ചാംപക്കത്തുള്ള വീട്ടിൽ ബോംബ്​ വെച്ചതായി വ്യാജ സന്ദേശം വരുന്നത്​. മരക്കാണം സ്വദേശിയായ ഭുവനേശ്​ ആയിരുന്നു ആദ്യം വ്യാജഫോൺ കോൾ ചെയ്​തത്​.

എച്ച്.​ വിനോദ്​ സംവിധാനം ചെയ്യുന്ന 'വലിമൈ' ആണ്​ അജിത്തി​െൻറ പുറത്തിറങ്ങാനുള്ള ചിത്രം. ബോണി കപൂർ നിർമിക്കുന്ന ചിത്രത്തി​െൻറ ഭൂരിഭാഗം ഷൂട്ടിങ്ങും കഴിഞ്ഞു. ചിത്രത്തിൽ ​ ഐ.പി.എസ്​ ഓഫീസറുടെ വേഷത്തിലാണ് അജിത്ത്​ അഭിനയിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajithajith kumarfake bomb threathoax call
News Summary - Actor Ajith receives fake bomb threat Police identifies caller
Next Story