പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായം; അസീസിനോട് പ്രോഗ്രാം നിർത്താൻ പറഞ്ഞിട്ടില്ല- അശോകൻ
text_fieldsഅസീസിനോട് പ്രോഗ്രാം നിർത്താൻ പറഞ്ഞിട്ടില്ലെന്ന് അശോകൻ. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണെന്നും ഞാൻ എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും അശോകൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി കൊടുത്തതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടാക്കണമെന്നില്ല. ഞാൻ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. മിമിക്രി എന്നു പറയുന്നത് വലിയ കലയാണ്. അത് എല്ലാവർക്കും കഴിയില്ല. അസീസിനോട് പ്രോഗ്രം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് എന്റെ വ്യക്തിപരമായ കാര്യമാണ്. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് നിർത്താൻ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാൻ പറയുകയുമില്ല.
അസീസ് നല്ലൊരു മിമിക്രി ആർട്ടിസ്റ്റും നല്ല കലാകാരനുമാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. പിന്നെ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്'- അശോകൻ അഭിമുഖത്തിൽ പറഞ്ഞു.
അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമരത്തിലെ കഥാപാത്രത്തെ അസീസ് അനുകരിക്കുന്നതിൽ അശോകൻ വിയോജിപ്പ് പ്രകടിപ്പിച്ചത്. 'മിമിക്രിക്കാരിൽ നല്ലതു പോലെ ചെയ്യുന്നവരുമുണ്ട്. അതുപോലെ നമ്മളെ വളരെ മോശമായിട്ട് അനുകരിക്കുന്ന ആളുകളുമുണ്ട്. എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റിൽ പിടിച്ചിട്ടാണ് അവർ വലിച്ച് നീട്ടുന്നത്. മനഃപൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുമ്പോൾ ഒറിജിനൽ ആയിട്ടേ ചെയ്യുകയുള്ളൂ. അല്ലാതെ സ്ഥിരമായി തന്നെ ചെയ്യുന്ന പലരുമുണ്ട്. അസീസ് നന്നായിട്ട് മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് ഞാൻ മുമ്പേ പറഞ്ഞ ആളുകളിൽ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്‌സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല'- എന്നാണ് അശോകൻ പറഞ്ഞത്.
ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിലാണ് ഇനി അശോകനെ വേദികളിൽ അവതരിപ്പിക്കില്ലെന്ന് അസീസ് നെടുമങ്ങാട് പറഞ്ഞത്. നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടമാണ്.കുറച്ച് ഓവറായി ചെയ്താൽ മാത്രമേ സ്റ്റേജിൽ ഇത്തരം പെർഫോമൻസുകൾ ശ്രദ്ധിക്കപ്പെടൂ.അത്രയും ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവറായി ചെയ്യണം. എന്റെ സ്റ്റേജ് പെർഫോമൻസുകൾ ഇഷ്ടമാണെന്ന് അശോകൻ ചേട്ടൻ നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല- അസീസ് പ്രസ്മീറ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.