യു.കെ പാർലമെന്‍റിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഏറ്റുവാങ്ങി ചിരഞ്ജീവി
text_fieldsസാമൂഹ്യ സേവനങ്ങൾക്കാണ് അവാർഡ്ഇന്ത്യൻ സിനിമക്കും സമൂഹത്തിനും വർഷങ്ങളായി നൽകിയ സംഭാവനകളെ മാനിച്ച് നടൻ ചിരഞ്ജീവിയെ യു.കെ പാർലമെന്‍റിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. യു.കെ ആസ്ഥാനമായുള്ള സംഘടനയായ ബ്രിഡ്ജ് ഇന്ത്യയാണ് സാംസ്കാരിക നേതൃത്വത്തിലൂടെ പൊതുസേവനത്തിലെ മികവിനുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ചിരഞ്ജീവിക്ക് സമ്മാനിച്ചത്.
'യു.കെ പാർലമെന്‍റ് ഹൗസ് ഓഫ് കോമൺസിലെ ബഹുമാനപ്പെട്ട അംഗങ്ങൾ, മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, നയതന്ത്രജ്ഞർ എന്നിവർ നൽകിയ ആദരവിന് ഹൃദയം നിറഞ്ഞ നന്ദി. ടീം ബ്രിഡ്ജ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡിൽ ഹൃദയം നിറഞ്ഞു. വാക്കുകൾ പോരാ, എന്‍റെ ഓരോ ആരാധകർക്കും, സിനിമാ കുടുംബത്തിനും, അഭ്യുദയകാംക്ഷികൾക്കും, സുഹൃത്തുക്കൾക്കും, എന്‍റെ കുടുംബാംഗങ്ങൾക്കും ഒപ്പം എന്‍റെ യാത്രയിൽ സഹകരിച്ച്, മാനുഷിക പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി' - ചിരഞ്ജീവി സമൂഹമാധ്യമത്തിൽ കുറിച്ചു.
സിനിമാ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചല്ല, സാമൂഹ്യ സേവനങ്ങൾ മുൻനിർത്തിയാണ് ചിരഞ്ജീവിക്ക് പുരസ്കാരം നൽകിയത്. വിശ്വക് സെൻ നായകനാകുന്ന ലൈല എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടെ ചിരഞ്ജീവി ബഹുമതിയെക്കുറിച്ച് പറഞ്ഞിരുന്നു. യു.കെ നിയമനിർമാതാക്കളും ബ്രിഡ്ജ് ഇന്ത്യയും ചേർന്ന് നൽകുന്ന അംഗീകാരം ചിരഞ്ജീവിയുടെ കരിയറിലെ മറ്റൊരു സുപ്രധാന നേട്ടമാണ്. 2024-ൽ ചിരഞ്ജീവിയെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.