Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപകർപ്പവകാശം ലംഘിച്ചു;...

പകർപ്പവകാശം ലംഘിച്ചു; നയൻതാരക്കെതിരെ ധനുഷ് മദ്രാസ് ഹൈകോടതിയിൽ

text_fields
bookmark_border
പകർപ്പവകാശം ലംഘിച്ചു; നയൻതാരക്കെതിരെ ധനുഷ് മദ്രാസ് ഹൈകോടതിയിൽ
cancel

ചെന്നൈ: തെന്നിന്ത്യൻ താരറാണി നയൻതാരയും നടൻ ധനുഷും തമ്മിലുള്ള പോര് കോടതിയിലേക്ക്. നയൻതാരയുടെ ജീവിതം പറയുന്ന 'നയൻതാര ബിയോണ്ട് ദ ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററിൽ നാനും റൗഡി താൻ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് കാണിച്ച് ധനുഷ് മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകി. ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടരുകയാണ്.

പകർപ്പവകാശം ലംഘിച്ച് ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നയൻതാര, സംവിധായകനും ഭർത്താവുമായ വിഘ്നേശ് ശിവൻ, അവരുടെ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവക്കെതിരെയാണ് ധനുഷും കെ. രാജയുടെ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും മദ്രാസ് ഹൈകോടതിയെ സമീപിച്ചത്.

ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ ചിത്രത്തിൽ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയൻതാരക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ മൂന്ന് സെക്കൻഡ് മാത്രമുള്ള ദൃശ്യത്തിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യം ചെയ്ത നയൻതാര ധനുഷിന് മറുപടിയായി മൂന്നുപേജുള്ള കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് പുറംലോകമറിഞ്ഞത്. നയൻതാരക്ക് നിരവധി താരങ്ങൾ പിന്തുണ അറിയിക്കുകയും ചെയ്തു.

നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയനും വിഘ്നേശും പ്രണയത്തിലായത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനസംഭവത്തിന് സിനിമ കാരണമായതിനാലാണ് അതിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്താൻ നയൻതാര ധനുഷിന്റെ അനുമതി തേടിയത്. എന്നാൽ ധനുഷ് അതിന് അനുമതി നൽകാതെ വന്നതോടെ അണിയറ ദൃശ്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് ഡോക്യുമെന്ററി പുറത്തിറക്കുകയായിരുന്നു. ഡോക്യുമെന്ററി അനന്തമായി വൈകാൻ കാരണം ധനുഷ് ആണെന്നും നയൻതാര ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NayantharaDhanush
News Summary - Actor Dhanush sues Nayanthara before Madras High Court
Next Story